ഭാര്യയോട് വാശി തീർക്കാൻ സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി പിതാവ്
ഭാര്യക്ക് പരപുരുഷ ബന്ധമെന്ന് സംശയം, മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ വിധിച്ച് കോടതി
ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഭാര്യയോടുള്ള സംശയം മൂലമായിരുന്നു മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പ്രതി കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും ഇതിൽ ഉണ്ടായതാണ് മകളെന്നുമായിരുന്നു പ്രതി കരുതിയിരുന്നത്. മകള്‍ തന്റേതല്ലെന്ന തോന്നലിലാണ് ഭാര്യയോടുള്ള വാശി തീർക്കാൻ പ്രതി സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പ്രതി കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. 2017 മാര്‍ച്ച് 15നാണ് സംഭവം ഉണ്ടായത്. അപൂർവ്വങ്ങളില്‍ അപൂര്‍വ്വം എന്ന് കേസ് നിരീക്ഷിച്ചാണ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.