Webdunia - Bharat's app for daily news and videos

Install App

‘കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നത് നേരിൽ കണ്ടു’- ഷാനുവിനെതിരെ അനീഷിന്‍റെ അയൽവാസി പിസി ജോസഫിന്റെ മൊഴി

Webdunia
ഞായര്‍, 28 ഏപ്രില്‍ 2019 (13:31 IST)
കെവിൻ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയൽവാസി പിസി ജോസഫിന്റെ മൊഴി. നേരത്തേ കെവിൻ കൊല്ലപ്പെട്ട വിവരം മണിക്കൂറുകൾക്കം പ്രതിയായ ഷാനു തന്നെ ഫോണിൽ വിളിച്ചറിയിച്ചെന്ന് അയൽ‌വാസിയായ ലിജോ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പി സി ജോസഫിന്റേയും മൊഴി പുറത്തുവന്നിരിക്കുന്നത്.  
 
മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇരുവരേയും തട്ടികൊണ്ട് പോയത്. കെവിൻ കേസിലെ പ്രതികൾക്കെതിരെ നിർണ്ണായകമായ സാക്ഷിമൊഴിയാണ് പി സി ജോസഫ് കോടതിയിൽ നൽകിയത്.
 
അനീഷിന്റെ വീടിനു സമീപത്തായാണ് ജോസഫിന്റെ വീട്. പുലർച്ചെ 2.30ന് വീടിനു പുറത്ത് വാഹനങ്ങൾ വന്നു നിർത്തുന്ന ശബ്ദവും, ബഹളവും കേട്ട് വാതിൽ തുറന്നപ്പോൾ, അനീഷിനെയും കെവിനെയും മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ജോസഫിന്റെ മൊഴി. ആയുധങ്ങൾ കൈയ്യിൽ ഉണ്ടായിരുന്നതിനാലാണ് പുറത്തേക്കിറങ്ങാതിരുന്നതെന്നും ജോസഫ് വ്യക്തമാക്കി. 
 
പി സി ജോസഫിന്റെ നിർണ്ണായകമായ വെളിപ്പെടുത്തൽ പ്രതികൾക്കെതിരായ ശക്തമായ തെളിവായി മാറിയേക്കും. കേസിലെ നാലാം സാക്ഷിയായ പത്രവിതരണക്കാരന്‍ ജോണ്‍ ജോസഫ് വാഹനത്തിന്റെയും തെരുവുവിളക്കിന്റെയും വെളിച്ചത്തില്‍ അനീഷിന്റെ വീടിനടുത്ത് കുറച്ച് ചെറുപ്പക്കാരെ കണ്ടതായും മൊഴി നൽകി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments