പ്രണയ വിവാഹം; തട്ടിക്കൊണ്ട് പോയ നവവരൻ മരിച്ച നിലയിൽ, ശരീരത്തിൽ മുറിപ്പാടുകൾ - ഒരാൾ കസ്റ്റഡിയിൽ

പൊലീസിന് വീഴ്ച പറ്റി?

Webdunia
തിങ്കള്‍, 28 മെയ് 2018 (10:21 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മന്നാനത്ത് വധുവിന്റെ വീട്ടുകാർ അർധരാത്രി വീട്ടിൽ കയറി തട്ടിക്കൊണ്ട് പോയ നവവരൻ മരിച്ച നിലയിൽ. കുമരനെല്ലൂർ സ്വദേശി കെവിൻ ജോസഫിനെ തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്ന് മരിച്ച കണ്ടെത്തി. കൊലപ്പെടുത്തി ഉപേക്ഷിച്ചതായാണ് പൊലീസിന്റെ നിഗമനം. 
 
ഇന്നലെയാണ് കെവിനെ വധുവിന്റെ സഹോദരൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയത്. കെവിന്റെ സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും ഇയാളെ മർദ്ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചതിനാലാണ് തന്റെ ഭർത്താവിനെ കടത്തിക്കൊണ്ടുപോയത് എന്നും ഇതിനു പിന്നിൽ തന്റെ സഹോദരനാണെന്നും യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 
 
എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് കെവിന്റെ ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഐ ജി അറിയിച്ചു. കെവിന്റെ ശരീരത്ത് മുറിവേറ്റ പാടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. 
 
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഇഷാനാണ് പൊലീസ് പിടിയിലായത്. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ(20)യുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 
 
ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. 
 
അതേസമയം, നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തും. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഡി ജി പി ലോൿനാഥ് ബെഹ്‌റ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

എയര്‍ ക്വാളിറ്റിയും അറിയാം; നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

വില ഉയർത്താതെ വഴിയില്ല, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

അടുത്ത ലേഖനം
Show comments