Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനില്‍ സൈനികന്റെ പീഡനശ്രമം; ഭയന്നുവിറച്ച പെണ്‍കുട്ടി രക്ഷപ്പെട്ടത് ശുചിമുറിയിലൊളിച്ച് - സംഭവം തുരന്തോ എക്‌സപ്രസില്‍

ന്യൂഡല്‍ഹി , ഞായര്‍, 27 മെയ് 2018 (10:51 IST)
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സൈനിക ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ തുരന്തോ എക്‌സപ്രസിലാണ് സംഭവം. ഇയാളില്‍ നിന്നും രക്ഷപെടാനായി ട്രെയിനിലെ ശുചിമുറിയിലാ‍ണ് ഇന്നു രാവിലെവരെ യുവതി കഴിച്ചു കൂട്ടിയത്.

പിടിയിലായ ഉദ്യോഗസ്ഥന്റെ പേരു വിരവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിക്ക് നേരെയാണ് സൈനികന്റെ ശല്യമുണ്ടായത്. ട്രെയിനില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ബഹളം വെച്ച ഉദ്യോഗസ്ഥന്‍ യുവതിയെ കടന്നുപിടിച്ചു. ഭയന്നോടിയ ഇവര്‍ ശുചിമുറിയില്‍ കയറി വാതിലടയ്‌ക്കുകയായിരുന്നു.

ട്രെയിന്‍ ഡല്‍ഹിയില്‍ എത്തുന്നത് വരെ യുവതി ശുചിമുറിയിലാണ് കഴിച്ചു കൂട്ടിയത്. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ യുവതി പൊലീസി ല്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പാരാതിയുടെ അടിസ്ഥാനത്തില്‍ സൈനികനെ അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ വൈറസ് നിയന്ത്രണവിധേയം; 125പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി