Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുടുംബത്ത് കേറി രക്തത്തെ അശുദ്ധമാക്കിയാൽ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല ആണായി പിറന്നവന് ‘ - കെവിനെ കൊലപ്പെടുത്തിയ ഷാനു ചാക്കോയ്ക്ക് കട്ട സപ്പോർട്ടുമായി ലെവിൻ

ഷാനു ചാക്കോയെ സപ്പോർട്ട് ചെയ്തയാൾക്ക് സോഷ്യൽ മീഡിയകളിൽ പൊങ്കാല

'കുടുംബത്ത് കേറി രക്തത്തെ അശുദ്ധമാക്കിയാൽ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല ആണായി പിറന്നവന് ‘ - കെവിനെ കൊലപ്പെടുത്തിയ ഷാനു ചാക്കോയ്ക്ക് കട്ട സപ്പോർട്ടുമായി ലെവിൻ
, ചൊവ്വ, 29 മെയ് 2018 (17:07 IST)
പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരിൽ കോട്ടയം എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതികൾ പൊലീസിന് കീഴടങ്ങിയിരുന്നു. സംഭവത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയകളിൽ വരുന്നത്. 
 
നേരത്തെ കെവിന്റെ ഭാര്യ നീനുവിനെ ചിലർ സോഷ്യൽ മീഡിയകളിൽ മോശമാക്കി ചിത്രീകരിച്ചിരുന്നു. ഇപ്പോൾ അറസ്റ്റിലായ ഷാനു ചാക്കോയെ സപ്പോർട്ട് ചെയ്തുകൊണ്ടും ചിലർ പോസ്റ്റുകൾ ഇട്ടു തുടങ്ങി. ഇത്തരത്തിൽ കൊലപാതകത്തെ ന്യായീകരിച്ചു കൊണ്ട് ലെവിൻ തോമസ് എന്ന വ്യക്തിയുടെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. 
 
webdunia
‘കുടുംബത്ത് കേറി രക്തത്തെ അശുദ്ധമാക്കിയാൽ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല ആണായി പിറന്നവന്.
പാരമ്പര്യത്തിന്റെ വില അത് നല്ല കുടുംബത്ത് പിറന്നവനെ അറിയൂ‘.- എന്നായിരുന്നു പോസ്റ്റ്. ഇയാളുടെ പോസ്റ്റിന് കീഴെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികളാണ് നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവർ പ്രതികരിക്കില്ല, ആ 300 പേരും അപ്പോൾ അവിടെ ഉണ്ടായിരുന്നു: ജോയ് മാത്യു - പിന്തുണച്ച് സോഷ്യൽ മീഡിയ