എല്ലാത്തിനും പിന്നിൽ നീനുവിന്റെ അമ്മ, അനുസരിച്ചില്ലെങ്കിൽ കെവിനെ കൊന്നുകളയുമെന്ന് രഹന പറഞ്ഞിരുന്നു?

ചാക്കോയെ സ്വന്തമാക്കാൻ രഹന വീട്ടിൽ ഒറ്റയാൾ പോരാട്ടം നടത്തി, മകന്റെ പ്രണയത്തിനും കൂട്ടുനിന്നു, പക്ഷേ നീനു...

Webdunia
വെള്ളി, 1 ജൂണ്‍ 2018 (09:39 IST)
പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിലാണ് വധുവിന്റെ വീട്ടുകാർ കെവിൻ ജോസഫെന്ന 23കാരനെ കൊന്നുകളഞ്ഞത്. സംഭവത്തിൽ നീനുവിന്റെ സഹോദരനും പിതാവും അറസ്റ്റിലായിരിക്കുകയാണ്. എന്നാൽ, കെവിനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതിനു പിന്നിൽ നീനുവിന്റെ അമ്മ രഹനയാണെന്ന് റിപ്പോർട്ടുകൾ. 
 
കെവിൻ കൊലചെയ്യപ്പെട്ട വാർത്ത ടിവികളിൽ വന്നതുമുതൽ രഹനയെ കാണാനില്ല. രഹനയും ഷാനുവും ചാക്കോയും ഒരുമിച്ചാണ് ഒളിവിൽ പോയത്. എന്നാൽ, രഹന ഒഴിച്ചുള്ളവർ പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ രഹനയുടെ പങ്കെന്താണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. 
 
എന്നാൽ, കെവിനെ ക്രൂരമായി മർദ്ദിക്കാൻ ആവശ്യപ്പെട്ടതും അതിനായി ഭർത്താവിനേയും മകനേയും കച്ചകെട്ടി ഇറക്കിയതും രഹനയാണെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത കാര്യം രഹനയ്ക്കും അറിയാമെന്ന് പൊലീസ് കരുതുന്നു.
 
കെവിനെ ഭീഷണിപ്പെടുത്തി നീനുവിനെ തിരികെ കൊണ്ടുവരാൻ രഹന ശ്രമിച്ചിരുന്നു. ഇതിനായി രഹന കെവിന്റെ കോട്ടയത്തെ മാന്നാനത്ത് എത്തിയതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചു. വർഷങ്ങൾക്ക് മുൻപ് ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് രഹന. 
 
മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന രഹന കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായത് ഇരുവീട്ടുകാർക്കും സമ്മതമായിരുന്നില്ല. കൊല്ലം ജില്ലയിലെ തെൻമല ഒറ്റക്കൽ സ്വദേശികളായിരുന്നു ഇരുവരും. വിവാഹത്തിന് വീട്ടുകാർ എതിരായപ്പോൾ ഒറ്റയാൾ പോരാട്ടം നടത്തിയായിരുന്നു രഹന ചാക്കോയെ സ്വന്തമാക്കിയത്. 
 
രഹന ക്രിസ്ത്യാനിയെ വിവാഹം കഴിച്ചപ്പോൾ സ്വന്തം കുടുംബം ഏറെ അപമാനം ഏൽക്കേണ്ടി വന്നിരുന്നു. നിന്‍റെ മക്കളിൽ നിന്നും നിനക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടാകുമെന്ന രഹനയുടെ വീട്ടുകാർ ശപിച്ചിരുന്നു. ഇത് രഹനയുടെ മനസ്സിൽ തന്നെയുണ്ടായിരുന്നു. നീനുവിന്റെ കാര്യത്തിൽ കർശന നടപടി എടുക്കാൻ രഹനയെ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. 
 
മകൻ ഷാനുവിന്‍റെ പ്രണ‍യത്തിൽ കാമുകിയെ സ്വന്തമാക്കുന്നതിനു മുന്നിൽ നിന്നതും രഹനയാണ്. എന്നാൽ മകളുടെ പ്രണയത്തെ രഹന എതിർക്കാൻ കാരണം സാമ്പത്തികമായ അന്തരവും കെവിൻ നീനുവിനെ ചതിക്കുമെന്ന ഭയവുമായിരുന്നുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു.
 
ബന്ധവുമായി മുന്നോട്ട് പോയാൽ കെവിനെ കൊന്നു കളയുമെന്ന് രഹന തന്നെ നീനുവിനോട് പറഞ്ഞിട്ടുണ്ടത്രേ. ഇതാണ് കെവിനെ കൊന്നതിൽ തന്‍റെ രക്ഷിതാക്കൾക്ക് പങ്കുണ്ടെന്ന് നീനു തറപ്പിച്ചു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments