'വെളിച്ചം’ എത്താത്ത കിളിനാക്കോട്ടിലെ സദാചാരവാദികൾക്ക് എട്ടിന്റെ പണി; പെൺകുട്ടികളെ അപമാനിച്ച യുവാക്കൾക്കെതിരെ കേസ്

കിളിനാക്കോട്ടിലെ സംസ്കാര ശൂന്യരായ ആൺകുട്ടികൾക്ക് എട്ടിന്റെ പണി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (07:52 IST)
കിളിനാക്കോട് എന്ന സ്ഥലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. മലപ്പുറത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ചെയ്ത യുവാക്കള്‍ക്കെതിരെ കേസെടുത്തു. ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  
 
ഫെയ്‌സ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെൺകുട്ടികൾക്കെതിരെ യുവാക്കൾ വീഡിയോ ഇട്ടിരുന്നു. ഒപ്പം സൈബർ ആക്രമണവും ഉണ്ടായിരുന്നു. ഇതിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. 
 
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത കിളിനക്കോട്  വെച്ച് പെണ്‍കുട്ടികള്‍ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവില്‍ നാടിനെയും തങ്ങളെയും അധിക്ഷേപിച്ചു എന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്കെതിരേ സൈബറാക്രമണം നടന്നത്.  സദാചാരവാദികള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടികളെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
 
കികിളിനക്കോടില്‍ സുഹൃത്തിന്റെ വിവിവാഹത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് പെൺകുട്ടികൾ ആരോപിച്ചു. തമാശ രൂപേണ ആയിരുന്നു സദാചാര പൊലീസിങിനെ കുറിച്ച് ഇവര്‍ വിവരിച്ചത്.
 
‘കിളിനക്കോടിനെപോലെ ഇത്രയും ദയനീയമായിട്ടുള്ള ഒരു ഏരിയ ഞങ്ങള്‍ കണ്ടിട്ടില്ല. ഇത്രയും നേരം വെളുക്കാത്ത സംസ്‌കാര ശൂന്യര്‍ മാത്രമുള്ള വെളിച്ചം എത്താത്ത ആണ്‍കുട്ടികള്‍ പോലും താമസിക്കുന്ന ഒരു ഏരിയ ആണ് ഇത്. ഇവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ടിവന്നു. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്. പരമാവധി ആരും ഇവിടെ കല്ല്യാണം കഴിച്ച് വരാതിരിക്കുക’ എന്ന ഉപദേശത്തോടു കൂടിയായിരുന്നു പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.
 
എന്നാല്‍ പെണ്‍കുട്ടികളുടെ ലൈവ് വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതോടെ സംഭവം വിവാദമാകുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികളെയും മാതാപിതാക്കളെയും അധിക്ഷേപിക്കുന്ന കമന്റുകളാണ് വന്നുകൊണ്ടിരുന്നത്. പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിക്കൊണ്ട്  യുവാക്കളും രംഗത്തു വന്നു. 
 
സദാചാര വിരുദ്ധമായ കാര്യങ്ങള്‍ കാണുകയും അത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞതെന്നും ഇത്തരം സംഭവം കിളിനക്കോട്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്നുമായിരുന്നു യവാക്കള്‍ ലൈവിലൂടെ പറഞ്ഞത്.
 
സംഭവം വിവാദമായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതിന്റെയും പുറത്ത് ജനക്കൂട്ടം തടിച്ചു കൂടിയതിന്റേയും ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചിരുന്നു. 
 
എന്നാല്‍ പെണ്‍കുട്ടികള്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പെണ്‍കുട്ടികളും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നുവെന്നും വേങ്ങര പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

അടുത്ത ലേഖനം
Show comments