Webdunia - Bharat's app for daily news and videos

Install App

ലക്ഷ്‌മി കണ്ണ് തുറന്നു; അന്വേഷിക്കുന്നത് ബാലുവിനേയും മകളേയും

ലക്ഷ്‌മി കണ്ണ് തുറന്നു; അന്വേഷിക്കുന്നത് ബാലുവിനേയും മകളേയും

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (12:48 IST)
വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കർ വിടപറഞ്ഞത് കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്‌ത്തിക്കൊണ്ടായിരുന്നു. ജനിക്കുട്ടിക്ക് കൂട്ടായി അച്ഛൻ ബാലഭാസ്‌ക്കറും പോയതെന്ന് പറഞ്ഞാണ് പലരും ആ വിയോഗത്തെക്കുറിച്ചോർത്ത് ആശ്വസിക്കുന്നത്.
 
ലക്ഷ്‌മിയെക്കുറിച്ചോർത്തായിരുന്നു എല്ലാവർക്കും ആവലാതികൾ. പ്രിയതമന്റേയും  മകളുടേയും വിയോഗം അറിയാതെ ലക്ഷ്‌മി ഇപ്പോഴും ആശുപത്രി കിടക്കയിൽ തന്നെയാണ്. ഇടയ്ക്കിടെ ബോധം വരുമ്പോള്‍ ഇരുവരേയും ലക്ഷ്മി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മി ഉറക്കമുണരുമ്പോള്‍ എങ്ങനെയാവും ഈ വാര്‍ത്ത അവരെ അറിയിക്കുകയെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കൾ‍. 
 
ഇപ്പോള്‍ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം അവര്‍ ഇപ്പോഴും തീവ്രപരിചണ വിഭാഗത്തില്‍ തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നതിനാല്‍ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ആശുപത്രി അധികൃതര്‍ തന്നെ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.
 
 തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുമ്പോഴായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. പക്ഷേ ആ അപകടം ആ കുടുംബത്തെ ഇത്രയും വലിയ ദുരന്തത്തില്‍ എത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments