Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്രമികളുമായി എന്ത് ബന്ധം? ലീന മരിയ പോളിനെ പൊലീസ് ചോദ്യം ചെയ്യും

അക്രമികളുമായി എന്ത് ബന്ധം? ലീന മരിയ പോളിനെ പൊലീസ് ചോദ്യം ചെയ്യും
, ഞായര്‍, 16 ഡിസം‌ബര്‍ 2018 (10:55 IST)
കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർ‌ലറിന് നേരെയുണ്ടായ വെടിവെപ്പിൽ താരത്തെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. നടിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. സി സി ടി വി ദൃശ്യങ്ങളിൽനിന്നും പ്രതികളെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല.
 
പ്രതികൾക്ക് താരവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരശോധിക്കും. ഭീഷണി സന്ദേശത്തിലൂടെ 25 കോടി താരത്തിനോട് മുംബൈ അധോലോകത്തോട് ബന്ധമുള്ളവർ എന്ന് അവകാശപ്പെടുന്ന അഞ്ജാതർ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള പ്രതികരാമാകാം വെടിവെപ്പിന്കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 
കൊച്ചിയിലെ കുറ്റവാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നടി ലീന മരിയ പോളുമായി അടുത്തകാലത്ത് ആർക്കെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുള്ളതിനാലാണ് നടിയെ വിശധമായി ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലകയറാനെത്തിയ ട്രാൻസ്ജെൻഡറുകളെ എരുമേലിയിൽ തടഞ്ഞു, പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം