Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി നൽകും'; വാഗ്ദാനവുമായി ജാക്കി ചാൻ

ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാൻ ഇത് പറഞ്ഞത്

Jackie Chan

റെയ്‌നാ തോമസ്

, ചൊവ്വ, 11 ഫെബ്രുവരി 2020 (12:00 IST)
കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രസിദ്ധ സിനിമാ താരം ജാക്കി ചാൻ. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാൻ ഇത് പറഞ്ഞത്
 
ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേർ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാൻ അവരോട് ഒരു കോടി നൽകി നന്ദി പറയും’ ജാക്കി ചാൻ വ്യക്തമാക്കി. 
 
ഇത് പണത്തിന്റെ കാര്യമല്ല. നേരത്തെ വലിയ തിരക്കുണ്ടായിരുന്ന തെരുവുകളിപ്പോൾ വിജനമാണ്. നാട്ടിലുള്ളവർ ജീവിതം ആസ്വദിക്കേണ്ട സമയത്ത് വൈറസിനെതിരെ പോരാടുന്നു. തന്റെ ചിന്തകൾ ജാക്കി ചാൻ പങ്കുവച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷീല ദീക്ഷിത്തിന്റെ ഇല്ലായ്‌മ അനുഭവപ്പെടുന്നു, മറ്റൊരു നേതാവിനെ കണ്ടെത്താനായില്ല : അഭിഷേക് സിങ്‌വി