Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

മോഹന്‍‌ലാല്‍ ബിജെപി സ്ഥാനാർഥിയോ ?; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

suresh gopi
തിരുവനന്തപുരം , വെള്ളി, 25 ജനുവരി 2019 (08:17 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ നടൻ മോഹൻലാൽ ബിജെപി. സ്ഥാനാർഥിയാകുമെന്ന   അഭ്യൂഹങ്ങളുണ്ടായിരുന്നു. വാര്‍ത്തകള്‍ ശക്തമായതോടെ മത്സരരംഗത്തേക്ക് എത്തില്ലെന്ന് മോഹന്‍‌ലാ‍ല്‍ നേരിട്ട്  വ്യക്തമാക്കിയിരുന്നു.

മോഹന്‍‌ലാല്‍ സ്ഥാനാർഥിയാകുമോ എന്ന കാര്യത്തില്‍ മനസ് തുറന്നിരിക്കുകയാണ് രാജ്യസഭാംഗമായ സുരേഷ് ഗോപി. “മോഹൻലാൽ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ല. ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ സമ്മതംമൂളിയിട്ടില്ല“- എന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മോഹന്‍‌ലാല്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുമുതലാണ് ലാൽ ബിജെപിയുമായി അടുക്കുന്നെന്ന പ്രചാരണമുയർന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക സംവരണം; സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും