Webdunia - Bharat's app for daily news and videos

Install App

‘വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനം, ഇഷ്ടമാരുന്നു ഒരുപാട്‘; തേച്ചിട്ട് പോയ കാമുകിയുടെ വീടിനു മുന്നിൽ യുവാവിന്റെ കടും‌കൈ

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (14:54 IST)
പ്രണയ നൈരാശ്യവും അതിനുശേഷമുള്ള ആത്മഹത്യയുമൊന്നും ഇപ്പോൾ പുതുമയല്ല. വ്യത്യസ്തമായ കഥകളാണ് ഓരോ ദിവസമായി പുറത്തുവരുന്നത്. എത്രയൊക്കെയാണെങ്കിലും സ്വന്തം കൺ‌കുന്നിൽ അത്തരമൊരു കാഴ്ച കാണുന്നതിന്റെ ഞെട്ടൽ എല്ലാവർക്കും ഉണ്ടാകും. കൊല്ലം ശൂരനാട് നിവാസികളും ഇപ്പോൾ അത്തരമൊരു ഞെട്ടലിലാണ്. 
 
കൊല്ലം ശൂരനാട് പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിനു മുന്നിലായി യുവാവ് തൂങ്ങിമരിച്ചു. നിഖിലാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. സമീപത്തുള്ള ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുമായി യുവാവ് വർഷങ്ങളായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിക്ക് വീട്ടുകാർ വിവാഹാലോചനകൾ കൊണ്ടുവന്നതോടെ നിഖിൽ യുവതിയുടെ വീട്ടിലെത്തി വിളിച്ചിറക്കി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇറങ്ങിവരാൻ തയ്യാറായില്ല.
 
പെൺകുട്ടി ഇറങ്ങി വരാതിരുന്നതിൽ മനം‌നൊന്താണ് നിഖിലിന്റെ കടും‌കൈ. വീട്ടുകാർ യുവതിയുടെ വിവാഹം ഉറപ്പിച്ചു. അടുത്ത തിങ്കളാഴ്ച പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതോടെ വിഷമത്തിലായ നിഖിൽ കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി വീടിനോട് ചേർന്നുള്ള കടയുടെ ഭിത്തിയിൽ ചോക്ക് കൊണ്ട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
 
‘കൊലപാതകം അല്ല ആത്മഹത്യ; വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനമാണ്. മറക്കാൻ പറ്റുന്നില്ല വാവേ... അതോണ്ടാ പോകുന്നത്. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാൻ വയ്യ. സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല. ഇഷ്ടമായിരുന്നു ഒരുപാട്. സജിന്റെ കൂടെ ജീവിക്കണം സുഖമായി. ഞാൻ പോകുവാ.. എന്ന് വാവയുടെ ചേട്ടൻ നിഖിൽ’ - ഇതായിരുന്നു നിഖിലിന്റെ ആത്മഹത്യ കുറിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

അടുത്ത ലേഖനം
Show comments