Select Your Language

Notifications

webdunia
webdunia
webdunia
Monday, 10 March 2025
webdunia

കേരളത്തിലെ ഗതാഗതം നിയന്ത്രിക്കാൻ ഇനി ട്രാഫിക് റോബോട്ടുകളെത്തും !

കേരളത്തിലെ ഗതാഗതം നിയന്ത്രിക്കാൻ ഇനി ട്രാഫിക് റോബോട്ടുകളെത്തും !
, വെള്ളി, 12 ഒക്‌ടോബര്‍ 2018 (19:18 IST)
കടുത്ത ചുടിൽ പൊടി പറുന്ന അന്തരീക്ഷത്തിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ കാണുമ്പൊൾ നമുക്ക് തന്നെ കഷ്ടം എന്ന് തോന്നാറില്ലെ. എന്നാൽ ഇനി അധിക കാലം ഇങ്ങനെ വെയിലത്തും മഴത്തും നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യേണ്ടി വരില്ല നമ്മുടെ പൊലീസുകാർക്ക്. നഗരങ്ങളിലെ ഗതാഗത നിയന്ത്രത്തിനയി റോബോർട്ടുകളെ രംഗത്തിറക്കാൻ ഒരുങ്ങുകയാണ്  സേന.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയിൽ ട്രാഫിക് നിയന്ത്രണങ്ങൾക്കായി രോബോർട്ടുകൾ നിർമ്മിക്കുന്നതിനായി ഐ ടി കമ്പനികളുമായും, യൂണിവേഴ്സിറ്റികളുമായി പ്രാരംഭ ഘട്ട ചർച്ചകൾ നടത്തിവരികയാണെന്ന് സൈബർഡോം നോഡൽ ഓഫീസർ ഐ ജി മനോജ് എബ്രഹാം പറഞ്ഞു. 
 
ഒരു വർഷത്തിനുള്ളിൽ പദ്ധതിൽ നടപ്പിലാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചി കോഴിക്കോട് തിരുവനന്തപുരം എന്നീ നഗരങ്ങളിൽ മാത്രമാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി സേന നടപ്പിലാക്കുന്നത് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയ്ക്കായി നടക്കുന്നത് 'പള്ളിക്കെട്ട്' പോരാട്ടം: എച്ച് രാജ