Webdunia - Bharat's app for daily news and videos

Install App

രത്തൻ ടാറ്റയുടെ വിന്റേജ് ലക്ഷ്വറി കാർ 'ബ്യൂക്ക് സ്കൈലാർക്ക് എസ്ആർ' വിൽപ്പനക്ക്, വില 14 ലക്ഷം !

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (18:47 IST)
വിന്റേജ് കാറുകൾക്ക് പ്രിയം എപ്പോഴും കൂടുതലാണ്. ഇന്ത്യയിൽ വിൽപ്പന ഇല്ലാതിരുന്ന അപൂർവ കാറാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇത്തരത്തിൽ രത്തൻ ടാറ്റ ഉപയോഗിച്ചിരുന്ന ബ്യൂക്ക് എന്ന ഹിസ്റ്റോറിക് ബ്രാൻഡിലെ ലക്ഷ്വറി കാറിനെ വിൽപ്പനക്ക് വച്ചിരിക്കുകയാണ് ഇപ്പോൾ. ടാറ്റയിൽനിന്നും നേരത്തെ വാഹനം സ്വന്തമാക്കിയ ആളാണ് 1976 മോഡൽ ബ്യൂക്ക് സ്കൈലാർക്ക് എസ്ആർ 14 ലക്ഷം രൂപക്ക് വിൽപ്പനക്ക് വച്ചിരിക്കുന്നത്.   
 
വാഹനം രണ്ണിംഗ് കണ്ടീഷനിലാണ് എന്നും, തനിമ വിടാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് ഇപ്പോഴത്തെ ഉടമ പറയുന്നത്. 1953 മുതൽ 1998 വരെ പുറത്തിറങ്ങിയ സ്കൈലാർക്ക് എസ്ആർ വാഹനത്തിന്റെ മൂന്നാം തലമുറ പതിപ്പാണ് ഇത്. എംഎംഎച്ച് 7474 എന്ന നമ്പരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
സ്കൈലാർക്കിന്റെ ഏറ്റവും കൂടിയ വേരിയന്റാണ് എസ്ആർ, 5 ലിറ്റർ, 5.7 ലിറ്റർ, 5.8 ലിറ്റർ എന്നിങ്ങനെ മുന്ന് വി8 എൻഞ്ചിൻ പതിപ്പുകളിലാണ് വാഹനം ലഭ്യമായിരുന്നത്. അമേരിക്കൻ ലക്ഷ്വറി വാഹന വിപണിയിൽ ഒരു കാലത്ത് താരമായിരുന്നു ബ്യൂക്ക്. ഇറക്കുമതി ചെയ്താണ് വാഹനം ഇന്ത്യയിലെത്തിയത്. ബ്യുക്ക് എന്ന ചരിത്ര ബ്രാൻഡിനെ ഏറ്റെടുത്താണ് ജനറൽ മോട്ടോർസ് പ്രവർത്തനം ആരംഭിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments