Webdunia - Bharat's app for daily news and videos

Install App

ഇതിൽ ദുൽഖറെവിടെ? കലിതുള്ളി ആരാധകർ, കൂളാക്കി ഡിക്യു- സംവിധായകൻ പറയുന്നു

ദുൽഖറിന്റെ ആരാധകർ ഭീഷണിപ്പെടുത്തി, കാര്യമാക്കേണ്ടെന്നും സിനിമയ്ക്ക് ആവശ്യമായത് ചെയ്തോളൂ എന്നും ഡി ക്യു പറഞ്ഞു: മഹാനടിയുടെ സംവിധായകൻ

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (12:30 IST)
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ആദ്യ തെലുങ്ക് സിനിമയായിരുന്നു മഹനടി. കീർത്തി സുരേഷ് നായികയായ ചിത്രത്തിൽ ജമനി ഗണേശിന്റെ റോളാണ് ദുൽഖർ ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങളെ കുറിച്ച് സംവിധായകൻ നാഗ് അശ്വിന്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 
 
മഹാനടിയുടെ പ്രമോ പുറത്തിറക്കിയപ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് ചോദിച്ച് ആരാധകര്‍ ബഹളമായിരുന്നെന്നും അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ പറയുന്നു. ദുൽഖറിന്റെ ആരാധകർ ഏറെ കാത്തിരുന്ന അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രമോയിലും ദുല്‍ഖറെ കാണാതിരുന്നതോടെ അവരുടെ ക്ഷമ നശിച്ചു. ഇതാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വിളിച്ച് ആരാധകർ ഭീഷണിപ്പെടുത്താൻ കാരണമായത്. 
 
ഇത് ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ നിങ്ങളിതൊന്നും കാര്യമാക്കേണ്ട. സമര്‍ദ്ദത്തില്‍പ്പെടാതെ സിനിമയ്ക്ക് ആവശ്യമായത് മാത്രം ചെയ്യൂ എന്നാണ് പറഞ്ഞത്- തിരക്കഥാകൃത്തുക്കളായ സ്വപ്നയും ഐശ്വര്യയും പറഞ്ഞു.
 
നായികാ പ്രാധാന്യമുള്ള സിനിമയായത് കൊണ്ട് തന്നെ ദുല്‍ഖര്‍ അഭിനയിക്കാന്‍ സമ്മതിക്കുമോയെന്ന് സംശയിച്ചു. എന്നാല്‍ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. നാഗ് അശ്വിന്‍ പറഞ്ഞു.
 
തെലുഗു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് മഹാനടി ഒരുക്കിയത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമായിരുന്നു് ചിത്രത്തിന് . സാമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments