അയാളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, അങ്ങനെ ആ ബന്ധം ഉപേക്ഷിച്ചു; നിത്യാ മേനോൻ

അയാളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, അങ്ങനെ ആ ബന്ധം ഉപേക്ഷിച്ചു; നിത്യാ മേനോൻ

ശനി, 8 സെപ്‌റ്റംബര്‍ 2018 (13:41 IST)
ശക്തമയ നിലപാടുകൾക്കൊപ്പം സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. തന്റേതായ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതുകൊണ്ടുതന്നെ പല അവസരങ്ങളും താരത്തിന് നഷ്‌ടമാകുകയും ചെയ്‌തിട്ടുണ്ട്.
 
നിത്യാ മേനോന്റെ വിവാഹത്തെക്കുറിച്ച് മുൻപ് പല വാർത്തകളും വന്നിരുന്നു. എന്നാൽ താരം തന്നെ ഇപ്പോള്‍ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
 
"വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം ചെയ്യാന്‍. അല്ലാത്ത പക്ഷം വിവാഹം കഴിക്കരുത്. പതിനെട്ടാം വയസില്‍ എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. അയാളെ അഗാധമായി പ്രണയിച്ചിരുന്നു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു" നിത്യ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം; ആരോഗ്യമന്ത്രിയുടെ പരാതിയിൽ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു