'ഇപ്പോൾ എന്തെഴുതിയാലും നഷ്‌ടം പറഞ്ഞറിയിക്കാൻ കഴിയില്ല': അംബരീഷിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് മമ്മൂട്ടി

'ഇപ്പോൾ എന്തെഴുതിയാലും നഷ്‌ടം പറഞ്ഞറിയിക്കാൻ കഴിയില്ല': അംബരീഷിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് മമ്മൂട്ടി

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (08:33 IST)
രാഷ്‌ട്രീയ പ്രവർത്തകനും നടനുമായ അംബരീഷിന്റെ അപ്രതീക്ഷിത വേർപാടിൽ നിരവധിപേർ അനുശോചനമറിയിച്ചിരുന്നു. സിനിമാ ലോകവും രാഷ്‌ട്രീയലോകവും ഒരുപോലെ തേങ്ങിയ നിമിഷങ്ങളായിരുന്നു അത്.
 
സുഹൃത്തിന്റെ വിടവാങ്ങലിൽ മമ്മൂട്ടിയും അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. 'നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളില്‍ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിങ്ങൾ'- മമ്മൂട്ടി കുറിച്ചു.
 
'തുടർന്നങ്ങോട്ട് നമ്മുടെ സൗഹൃദവും വളര്‍ന്നു. എന്നും ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. 'ന്യൂഡല്‍ഹി' എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഞാന്‍ നിങ്ങളെ മിസ് ചെയ്യും 'ബോസ്'. നിങ്ങളുടെ തിരിച്ചുള്ള ബോസ് എന്ന വിളിയും.' മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികളെന്ന് മുഹമ്മദ് റിയാസ്

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും

അടുത്ത ലേഖനം
Show comments