Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് മതിയെന്ന് യുവതാരങ്ങള്‍, താല്‍പ്പര്യമില്ലെന്ന് പൃഥ്വി

അമ്മയില്‍ നിന്നും മമ്മൂട്ടിയും ഇന്നസെന്റും സ്ഥാനമൊഴിയുന്നു, പ്രസിഡന്റാകാന്‍ മോഹന്‍ലാല്‍?

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (14:43 IST)
താരസംഘടനയായ അമ്മയില്‍ നേത്രത്വമാറ്റം ആവശ്യമാണെന്ന് കൂടുതല്‍ താരങ്ങള്‍. നാലു തവണ പ്രസിഡന്റായ സ്ഥിതിക്ക് ഇത്തവണ സ്ഥാനം ഒഴിയും എന്ന് ഇന്നസെന്റ് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പുതിയ ആളുകളെ സംഘടനയുടെ നേതൃത്വ നിരയിലേക്ക് നിയമിക്കുമെന്ന സൂചനകള്‍ വരുന്നത്. 
 
നിലവില്‍ ഇന്നസെന്റാണ് പ്രസിഡന്റ്. മോഹന്‍ലാല്‍ വൈസ് പ്രസിഡന്റാണ്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അനുകൂലമായിട്ടായിരുന്നു ആദ്യം മുതിര്‍ന്ന താരങ്ങള്‍ നിലപാടെടുത്തത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്നേ ഒരു കൂട്ടം താരങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു ഉണ്ടായിരുന്നത്. 
 
വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റാകണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ബാലചന്ദ്രമേനോന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് മുതിര്‍ന്ന താരങ്ങള്‍. അതോടൊപ്പം, പ്രസിഡന്റ് സ്ഥാനത്തേക്ക് യുവതാരങ്ങള്‍ നിര്‍ദേശിക്കുന്ന പേര് പൃഥ്വിരാജിന്റേതാണ്. എന്നാല്‍, പൃഥ്വി വിസമ്മതിക്കുന്നതിനാല്‍ യുവ താരങ്ങള്‍ സമ്മര്‍ദ്ദം ചൊലുത്തുമെന്നാണ് സൂചന. 
 
അമ്മയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് അസംതൃപ്തനായ മമ്മൂട്ടിയും സ്ഥാനം ഒഴിയുമെന്നും സൂചനയുണ്ട്. ജൂണ്‍ മാസത്തിലാണു തെരഞ്ഞെടുപ്പു നടത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments