‘സംഭവങ്ങളെ കുറിച്ച് അറിയില്ല, എങ്കിലും മാപ്പ് ചോദിക്കുന്നു’ - ജൂറി ചെയർമാനോട് ക്ഷമ ചോദിച്ച് മമ്മൂട്ടി

ശനി, 10 ഓഗസ്റ്റ് 2019 (14:59 IST)
ദേശീയ ചലച്ചിത്ര അവാർഡിൽ നിന്നും പേരൻപിനേയും മമ്മൂട്ടിയേയും തഴഞ്ഞുവെന്നാരോപിച്ച് മമ്മൂട്ടി ഫാൻസ് തന്നെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ മമ്മൂട്ടി മാപ്പ് പറഞ്ഞുവെന്ന് ജൂറി ചെയർമാൻ രാഹുൽ രാവൈൽ. സംഭവങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എങ്കിലും മാപ്പ് ചോദിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞതായി രാഹുൽ പോസ്റ്റ് ചെയ്തു. 
 
ഫാൻസിന്റെ ഭാഗത്ത് നിന്നുമുള്ള സൈബർ ആക്രമണത്തെ കുറിച്ച് നേരത്തേ ഇദ്ദേഹം മമ്മൂട്ടിക്ക് സന്ദേശമയച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മമ്മൂട്ടി മാപ്പ് പറഞ്ഞതെന്ന് രാഹുൽ പറയുന്നു. മമ്മൂട്ടിക്ക് എന്തുകൊണ്ട് പേരൻപിനു അവാർഡ് നൽകിയില്ല എന്ന് ചോദിച്ചാണ് ഫാൻസ് എന്ന് പറയുന്ന ആളുകൾ തനിക്കെതിരെ സന്ദേശങ്ങൾ അയക്കുന്നതെന്ന് രാഹുൽ വെളിപ്പെടുത്തിയിരുന്നു.
 
എന്തുകൊണ്ട് പേരൻപ് എന്ന ചിത്രം പരിഗണിച്ചില്ല എന്നും അദ്ദേഹം പറയുന്നു. ‘ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല. താങ്കളുടെ ചിത്രമായ പേരൻപ് പ്രാദേശിക സിനിമകളുടെ പട്ടികയിൽ നിന്ന് ആദ്യമേ തന്നെ പുറത്തായിരുന്നു. അവസാന റൌണ്ടിൽ പേരൻപ് ഉണ്ടായിരുന്നില്ല. ഇത്രയും തരംതാണ പ്രവൃത്തികൾ നിങ്ങളുടെ ആരാധകർ ചെയ്യുന്നത് നിർത്തണം’. - എന്നാണ് ചെയർമാൻ എഴുതിയ കുറിപ്പിലുള്ളത്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുത്തിയൊലൊക്കുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പിൽ ഗർഭിണിയും കുഞ്ഞും, തൊഴുത് നന്ദി അറിയിച്ച് അമ്മ