നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പണമയച്ചു; യുവതി യുവാവിന് അയച്ചുകൊടുത്ത ചിത്രങ്ങൾക്ക് സോഷ്യൽമീഡിയയിൽ കൈയ്യടി
ലാഷ് എന്ന പെൺകുട്ടിയാണ് യുവാവിന്റെ യഥാർത്ഥ ചിത്രം സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ തുറന്ന് കാട്ടിയത്.
Publish Date: Sun, 18 Aug 2019 (12:04 IST)
Updated Date: Sun, 18 Aug 2019 (12:10 IST)
നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓൺലൈനിൽ സമീപിച്ച യുവാവിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഒരു പെൺകുട്ടി. ലാഷ് എന്ന പെൺകുട്ടിയാണ് യുവാവിന്റെ യഥാർത്ഥ ചിത്രം സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ തുറന്ന് കാട്ടിയത്.
മുപ്പത് ഡോളര്‍ അയച്ച്‌കൊടുത്ത് ഒരാള്‍ ലാഷിനോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഈ പണം നല്ലരീതിയില്‍ ഉപയോഗിക്കുമല്ലോ എന്നും അയാള്‍ ലാഷിനോട് ചോദിയച്ചിരുന്നു. തീര്‍ച്ചയായും എന്നായിരുന്നു ലാഷ് മറുപടി നല്‍കിയത്. തന്നോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട ആളെ എങ്ങനെ നേരിടണമെന്ന ആലോചന ലാഷിനെ എത്തിച്ചത് രസകരമായൊരു ആശയത്തിലാണ്.
നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് അയാള്‍ ഓണ്‍ലൈന്‍ വഴി അയച്ചു നല്‍കിയ പണം ഉപയോഗിച്ച് ലാഷ് ന്യൂഡില്‍സ് അടങ്ങുന്ന ചൈനീസ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കാൻ ഉപയോഗിക്കുകയായിരുന്നു. ന്യൂഡ് ഫോട്ടോസ് ആവശ്യപ്പെട്ടയാള്‍ക്ക് ന്യൂഡില്‍സിന്റെ ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തു.
അതു മാത്രമല്ല ലാഷ് അയാള്‍ അയച്ച മെസേജുകളുടേയും താന്‍ നല്‍കിയ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ലാഷിന്റെ ഈ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ കൈയ്യടിച്ചാണ് പ്രോല്‍സാഹിപ്പിച്ചത്.