ബൈക്കിൽ പോകുന്നതിനിടെ കുടുംബത്തെ അക്രമിയ്ക്കാൻ ശ്രമിച്ച പുലിയെ യുവാവ് കൊന്നു

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (08:45 IST)
ബെംഗളുരു: ഭാര്യയ്ക്കും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കുന്നതിനിടെ തന്റെ കുടുംബത്തെ ആക്രമിയ്ക്കാനെത്തിയ പുലിയുടെ കഥകഴിച്ച് യുവാവ്. ഏറ്റുമുട്ടലിനൊടുവിൽ പുലി ചത്തു. രാജഗോപാൽ നായിക് എന്നയാളാണ് കുടുംബത്തെ രക്ഷിയ്ക്കാൻ പുലിയുമായി മൽപ്പിടുത്തത്തിന് ഇറങ്ങിയത്. ഹാസൻ അർസിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭാര്യ ചന്ദ്രമ്മയ്ക്കും, മകൾ കിരണിനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു, മകൾ കിരണയുടെ കാലിൽ പുലി കടിയ്ക്കുകയും ഭാര്യ ചന്ദ്രമ്മയെ ആക്രമിയ്ക്കൻ ശ്രമിയ്ക്കുനയും ചെയ്തതോടെ രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു. തുടർന്ന് രാജഗോപാലിനെയും പുലി ആക്രമിച്ചു എങ്കിലും ഏറെ നേരം കഴുത്തിൽ പിടിമുറുക്കിയത്നെ തുടർന്ന് പുലി ചത്തു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികളാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ആക്രമണത്തിൽനിന്നും കുടുംബത്തെ രക്ഷിച്ച രാജഗോപാൽ നായിക്കിന് കോൺഗ്രസ്സ് അധ്യക്ഷൻ ഡികെ ശിവകുമാർ 25,000 രൂപ പാരിതോഷികം നൽകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍പിജി മേഖലയിലെ അനധികൃത സംഭരണം: പരിശോധനകള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

Vishu Wishes in Malayalam: വിഷു ആശംസകൾ മലയാളത്തിൽ

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: ഇമ്മാനുവല്‍ മാക്രോണ്‍

മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വര്‍ണ്ണക്കള്ളന്‍' എന്ന അടിക്കുറിപ്പ് നല്‍കി; 19 കാരനെതിരെ പോലീസ് കേസെടുത്തു

'ഫേക്ക്' മാങ്കൂട്ടത്തിൽ; സോഷ്യൽ മീഡിയയിലെ റിയാക്ഷനുകൾ കൃത്രിമം, കൈയോടെ പൊക്കി !

അടുത്ത ലേഖനം
Show comments