Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി കർണാടക: അതിർത്തികൾ അടയ്‌ക്കുന്നു

കൊവിഡ് വ്യാപനം: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി കർണാടക: അതിർത്തികൾ അടയ്‌ക്കുന്നു
, തിങ്കള്‍, 22 ഫെബ്രുവരി 2021 (11:12 IST)
കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടക വീണ്ടും അതിർത്തികൾ അടയ്‌ക്കുന്നു. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ റോഡുകളും കർണാടക അടച്ചു. ബസ് യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് പാസ് നിർബന്ധമാക്കി. അതേസമയം രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കു നിയന്ത്രണമില്ല.
 
അതേസമയം വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.ഇന്നു മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും നിർദേശത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെര്‍ഡ് ഇമ്യൂണിറ്റി അസാധ്യം: എയിംസ് ഡയറക്ടര്‍