ലൈവിനിടെ വനിത റിപ്പോർട്ടറെ ചുംബിച്ചു, യുവാവിന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ !

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2019 (12:29 IST)
കെന്റക്കി: ലൈവ് റിപ്പോർട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവർത്തകയെ ചുംബിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കെന്റക്കി മ്യൂസിക് ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ സാറ റിവസ്റ്റ് എന്ന റിപ്പോർട്ടർക്കാണ് ദുരനുഭവം ഉണ്ടായത്. ഇതോടെ റിപ്പോർട്ടിങ് പൂർത്തിയാക്കാൻ സാറക്ക് സാധിച്ചില്ല. ലൈവിനിടെ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ട യുവാവ് റിപ്പോർട്ടറെ ചുംബിച്ച ശേഷം അപ്രത്യക്ഷനാവുകയായിരുന്നു.
 
മ്യൂസിക് ഫെസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഫ്രെയിമിൽ കയറി നിന്ന യുവാവ് ചില ആംഗ്യങ്ങൾ കാട്ടുന്നുന്നത് വീഡിയോയിൽ കാണാം. പിന്നീട് ഇയാൾ സൈഡിലൂടെ വന്ന് സാറയുടെ കവിളിൽ ചുംബിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ സാറ ശ്രമിച്ചങ്കിലും സാധിച്ചില്ല. ഇതോടെ അനുചിതമായ പ്രവർത്തി എന്ന് പറഞ്ഞുകൊണ്ട് ലൈവ് അവസാനിപ്പിച്ചു.
 
ഉടൻ തന്നെ സാറ പൊലീസിൽ പരാതി നൽകി. 42കാരനായ എറിക് ഗുഡ്‌മാനാണ് സാറയോട് മോശമായി പെരുമാറിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്തംബർ ഇരുപതിനാണ് സംഭവം ഉണ്ടായത്. ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ സംഭവത്തിന്റെ വീഡിയോ സാറ ട്വിറ്റർ വഴി പങ്കുവച്ചിരുന്നു. 'ഹേയ് മിസ്റ്റർ ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങൾ' എന്ന തലക്കുറിപ്പോടെയാണ് സാറ വീഡിയോ പങ്കുവച്ചത്. 
 
എറിക് ഗുഡ്മാൻ 3 വർഷം തടവോ, 250 ഡോളർ പിഴയോ നൽകേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ. ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ച് എറിക് കത്തയച്ചതായും ഇനി അയാളിൽനിന്നും ഇത്തരം പ്രവർത്തികൾ ഉണ്ടാവല്ല എന്ന് കരുതുന്നതായും സാറ പ്രതികരിച്ചു      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments