ഭാര്യ സുഖമായി ഉറങ്ങാൻ വിമാനത്തിൽ നിന്നത് ആറ് മണിക്കൂർ; കൈയ്യടി

ഭാര്യയ്ക്ക് കിടന്നുറങ്ങാനായി വിമാനത്തിലെ തന്റെ സീറ്റ് ഒഴിഞ്ഞു നൽകിയ മനുഷ്യനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങൾ.

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (11:49 IST)
ഭാര്യയ്ക്ക് കിടന്നുറങ്ങാനായി വിമാനത്തിലെ തന്റെ സീറ്റ് ഒഴിഞ്ഞു നൽകിയ മനുഷ്യനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങൾ. ഒന്നും രണ്ടുമല്ല, നീണ്ട ആറുമണിക്കൂറാണ് തന്റെ സഹയാത്രികൻ നിന്നതെന്ന് കൺട്രീ ലീ ജോൺ‌സൺ എന്ന ട്വിറ്റർ ഹാൻഡിൽ കുറിച്ചു. ചിത്രം പകർത്തിയ ജോൺസൻ ഇതാണ് സ്നേഹമെന്നും കുറിച്ചു.
 
ഭാര്യയൊടുള്ള ഭർത്താവിന്റെ സ്നേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉദാത്ത സ്നേഹത്തിന്റെ മാതൃക എന്നെല്ലാം പറഞ്ഞാണ് പ്രശംസകൾ നിറയുന്നത്. എന്നാൽ ചിലർ വിയോജിപ്പുകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഭർത്താവിനെ ഇങ്ങനെ നിർത്താതെ മടിയിൽ തലവച്ച് കിടന്ന് കൂടെയെന്നും ഭയങ്കര സ്വാർഥയാണ് ഭാര്യയെന്നുമാണ് വിമർശനം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഭീമന്‍ പൂക്കളമൊരുക്കി മുംബൈ മലയാളികള്‍