വേദന സഹിക്കാനായില്ല, വെളുത്തുള്ളിയുടെ അല്ലി ചെവിയിൽ തിരുകികയറ്റി യുവാവ്; പിന്നീട് സംഭവിച്ചത്!

വെളുത്തുള്ളി ചെവിയില്‍ ചതച്ച് വെച്ച് ഒരാഴ്ച കഴിഞ്ഞതോടെ വേദന കൂടുകയായിരുന്നു.

റെയ്‌നാ തോമസ്
വെള്ളി, 20 ഡിസം‌ബര്‍ 2019 (10:47 IST)
പൊതുവെ ശരീരത്തിന് എന്തെങ്കിലും മുറിവുകളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാല്‍ സ്വയം മരുന്ന പരീക്ഷിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് പലതരം അപകടങ്ങളും വിളിച്ചു വരുത്താറുണ്ട്. ഒരിക്കലും സ്വയം ചികിത്സിക്കരുതെന്ന് ആണ് ഏവരും പറയുന്നത്. ഇപ്പോള്‍ കഠിനമായ ചെവി വേദനയെ തുടര്‍ന്ന് യുവാവ് വേദനമാറാന്‍ പരീക്ഷിച്ചത് ഒടുവില്‍ യുവാവിന് തന്നെ വിനയായിരിക്കുകായണ്.
 
കഠിനമായ ചെവി വേദന ഉണ്ടായതോടെ വേദന മാറാനായി യുവാവ് വെള്ളുത്തുള്ളി ചതച്ച് വെയ്ക്കുകയായിരുന്നു. ഇതോടെ യുവാവിന് മുട്ടന്‍ പണിയും കിട്ടി. വെളുത്തുള്ളി ചെവിയില്‍ ചതച്ച് വെച്ച് ഒരാഴ്ച കഴിഞ്ഞതോടെ വേദന കൂടുകയായിരുന്നു. മാത്രമല്ല ചെവിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
 
ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയാങ് ജില്ലയിലാണ് സംഭവം. ജില്ലയിലെ സാന്‍ഹെ ആശുപത്രിയിലെ ചെവിയുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ സോങ് യിജുനെ കണ്ടത്. ഡോക്ടര്‍ ചെവിക്കുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ വലുപ്പത്തിലുള്ള ഒരു കുരു പൊട്ടിയിരിക്കുകയായിരുന്നുവെന്നും ചെവിക്കുള്ളില്‍ വെളുത്തുള്ളി വച്ചതാണ് ഇത്രയും ഗുരുതരമാകാന്‍ കാരണമെന്നും കണ്ടെത്തി.
 
കുറെ നാളായി ചെവി വേദന യുവാവിനെ അലട്ടുന്നുണ്ടായിരുന്നു. ഡോക്ടറിനെ കാണാതെ അത് താനെ പോകുമെന്ന് കരുതി ആഴ്ച്ചകളോളം വേദന കൊണ്ട് നടന്നു. വേദന അമിതമായപ്പോള്‍ ചെവിയ്ക്കുള്ളില്‍ അണുബാധ ഉണ്ടായി. അണുബാധ അകറ്റാന്‍ വെളുത്തുള്ളി നല്ലതാണെന്ന് ഒരു ഓണ്‍ലൈനില്‍ വായിച്ചിരുന്നതനുസരിച്ച് പരീക്ഷണം നടത്തുകയായിരുന്നുവെന്നു യുവാവ് പറഞ്ഞു. ഓണ്‍ലൈനില്‍ കാണുന്നതും അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞത് കേട്ടും ഒരു കാരണവശാലും ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യരുതെന്ന് ഡോ.സോങ് മുന്നറിയിപ്പ് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

അടുത്ത ലേഖനം
Show comments