മാടമ്പിക്കാലം അവസാനിച്ചു മേനോൻ സാർ, എവിടെയാണ് നിങ്ങളിപ്പോൾ?- ബിനീഷിനു പിന്തുണയുമായി ഉയരെയുടെ സംവിധായകൻ

ചിപ്പി പീലിപ്പോസ്
ശനി, 2 നവം‌ബര്‍ 2019 (10:05 IST)
പാലക്കാട് കോളേജിലെ പരിപാടിയുമായ് ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ മനു അശോകന്‍. മാടമ്പിക്കാലമൊക്കെ അവസാനിച്ചതിന് ശേഷവും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മനു ചോദിക്കുന്നു. 
 
മനു അശോകന്റ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്:
 
ബിനീഷ് ബാസ്റ്റിന്‍, ഈ കേരളപ്പിറവി ദിനത്തില്‍ നിങ്ങള്‍ വലിയ ഒരു ഉത്തരമാണ്. എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള വലിയ ഉത്തരം. മാടമ്പിക്കാലം അവസാനിച്ചു മേനോന്‍ സാര്‍.. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍?
 
ബഹുമാനപ്പെട്ട യൂണിയന്‍ ഭാരവാഹികളെ, എസ്എഫ്ഐ എന്ന ആ മൂന്നക്ഷരം വളരെ വലുതാണ്, ഉന്നതമാണ്.. ഇന്നലെ ഉദ്ഘാടകനെ മാറ്റി പകരം ബിനീഷിനെക്കൊണ്ട് ആ പരിപാടി ഉദ്ഘാടനം ചെയ്യിക്കാതിരുന്ന നിങ്ങള്‍ ആ കൊടി ദയവുചെയ്ത് താഴെ വയ്ക്കുക..
 
പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് പിറകെ നടന്ന പ്രിന്‍സിപ്പല്‍, നിങ്ങള്‍ ആരെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കും? ഒരുപാട് പേരുണ്ട് ഇവിടെ
 
ബിനീഷ് ബാസ്റ്റിന്റെ ഒപ്പം,
ഒരു തൊഴിലാളി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments