മീ ടുവിൽ സമാന്തയും, അമ്പരന്ന് ആരാധകർ!

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (10:16 IST)
സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മീ ടു വെളിപ്പെത്തലുകള്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഹോളിവുഡിൽ തുടങ്ങിയ മീ ടു വെളിപ്പെടുത്തലുകൾ ഇപ്പോൽ മോളിവുഡിലും എത്തിയിരിക്കുകയാണ്. മീടു ക്യാംപെയിന്‍ ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നത് ബോളിവുഡ് നടി തനുശ്രീ ദത്തയിലൂടെയായിരുന്നു. 
 
നാനാ പടേക്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തനുശ്രീ നേരത്തെ രംഗത്തെത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. തനുശ്രീക്ക് പിന്തുണയുമായി കജോൾ അടക്കമുള്ള നടിമാർ രംഗത്തെത്തിയിരുന്നു. 
 
അതേസമയം മീടു ക്യാംപയിനിന് പിന്തുണയുമായി നടി സാമന്ത അക്കിനേനി രംഗത്തെത്തിയിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന സ്ത്രീകള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചായിരുന്നു സാമന്ത എത്തിയിരുന്നത്. തന്റെ ട്വിറ്റര്‍ പേജീലുടെയായിരുന്നു മീ ടു മൂവ്‌മെന്റിന് പിന്തുണയുമായി സാമന്ത എത്തിയിരുന്നത്. "തങ്ങള്‍ ആക്രമിക്കപ്പെട്ട കാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദിക്കപ്പേടേണ്ടതാണ്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക’. സാമന്ത ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments