ബോളിവുഡില്‍ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന ലേബല്‍ ഇനി പ്രിയങ്കയ്‌ക്ക് സ്വന്തം
ബോളിവുഡില്‍ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന ലേബല്‍ ഇനി പ്രിയങ്കയ്‌ക്ക് സ്വന്തം
ഇപ്പോൾ ബോളിവുഡും കടന്ന് ഹോളിവുഡില്‍ ഹിറ്റായിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. സല്‍മാന്‍ ചിത്രം ഭരതും ഷോണാലി ബോസ് ഒരുക്കുന്ന ‘ദി സ്‌കൈ ഈസ് പിങ്കു’മാണ് പ്രിയങ്കയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ. ഇതില്‍ ‘ദി സ്‌കൈ ഈസ് പിങ്കി’ന്റെ ലാഭവിഹിതം പ്രിയങ്കയെ തേടിയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ ബോളിവുഡില്‍ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന ലേബല്‍ പ്രിയങ്ക കരസ്‌തമാക്കും. 'മിഡ് ഡേ' ആണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. ഷാരുഖ് ഖാൻ, സല്‍മാന്‍ ഖാൻ, ആമിര്‍ ഖാൻ, അക്ഷയ് കപൂര്‍ എന്നിവരാണ് ബോളിവുഡില്‍ ചിത്രങ്ങളുടെ ലാഭവിഹിതം കൈപറ്റുന്ന പ്രമുഖ നടന്‍മാർ.
സ്‌കൈ ഈസ് പിങ്ക് ചെറിയ ബജറ്റില്‍ നിർമ്മിക്കുന്ന ചിത്രമാണ്. പ്രിയങ്കയുടെ ഇപ്പോഴുള്ള പ്രതിഫലം നല്‍കിയാല്‍ ചിത്രം മുന്നോട്ട് പോവില്ല. അതു കൊണ്ടാണ് ചിത്രത്തിന്റ ഷെയര്‍ വാങ്ങാം എന്ന തീരുമാനത്തില്‍ പ്രിയങ്കയെത്തിയത് എന്നും വാർത്തകളുണ്ട്. ചിത്രത്തില്‍ ദംഗല്‍ നായിക സൈറ വസീമിന്റെ അമ്മ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.