Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെ അനുകരിച്ച് മീനൂട്ടി; ഡബ്‌സ്‌മാഷ് വീഡിയോ വൈറലാകുന്നു

മീനാക്ഷിയുടെ ഡബ്‌സ്‌മാഷ് വീഡിയോ വൈറലാകുന്നു

അച്ഛനെ അനുകരിച്ച് മീനൂട്ടി; ഡബ്‌സ്‌മാഷ് വീഡിയോ വൈറലാകുന്നു
, ഞായര്‍, 20 മെയ് 2018 (14:15 IST)
ദിലീപ്-മഞ്ജു വാരിയർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ ഡബ്‌സ്‌മാഷ് വൈറലാകുന്നു. ദിലീപിന്റെ കിംഗ് ലയർ, കല്യാണരാമൻ, മൈ ബോസ് എന്നീ സിനിമകളിലെയും ദുൽഖറിന്റെ ബാംഗ്ലൂർ ഡെയ്‌സിലെ ഡയലോഗുമാണ് ഡബ്‌സ്‌മാഷിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
മീനാക്ഷിയുടെ ഫിലിമിലേക്കുള്ള പ്രവേശനത്തിന് തുടക്കമാണോ ഈ ഡബ്‌സ്‌മാഷെന്നാണ് ആരാധകരുടെ സംശയം. പ താരങ്ങളുടെയും മക്കൾ സിനിമയിൽ എത്തിയതുപോലെ മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
 
പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്രയ്‌ക്ക് സജീവമല്ല. ദിലീപ്-കാവ്യ വിവാഹത്തിനാണ് പലരും മീനാക്ഷിയെ കാണുന്നതുതന്നെ. അതുകൊണ്ടുതന്നെ ഈ വീഡിയോ പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മകൾക്ക് ഡോക്‌ടറാകാനാണ് താൽപ്പര്യമെന്ന് ദിലീപ് നേരത്തെ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. നേരത്തെ മീനാക്ഷി പാട്ട് പാടുന്ന വീഡിയോ വൈറലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ക്രൂരത നടന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍