ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴക്കിടെ തിഗോളം പോലെ തോന്നിക്കുന്ന വസ്തു ഭൂമിയിൽ പതിച്ചതായി റിപ്പോർട്ടുകൾ. ശനിയാഴ്ച ഗാസിയാബാദ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സോഡിയം അടങ്ങിയ വസ്തുവാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിദഗ്ധ പരിശോധന ആരംഭിച്ചു.
ഇടിവെട്ടിന്റെ ശബ്ദത്തോടെ തീഗോളം ഭൂമിയിലേക്ക് പതിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഉൽക്ക പോലൊരു വസ്തു ഭൂമിയിൽ പതിച്ചു എന്ന വിവരത്തെ തുടർന്നാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. തീ അണച്ചെങ്കിലും ഉൽക്കയെന്ന് തോന്നിക്കുന്ന വസ്തുവിൽനിന്നും പുക ഉയരുന്നുണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സോണിയം പോലുള്ള വസ്തുവാണ് ഭൂമിയിൽ പതിച്ചത് എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വെള്ളവുമായുള്ള സമ്പർക്കം കാരണമാണ് വസ്തുവിൽനിന്നും തീ ഉയരുന്നത്. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ലക്നൗവിലേക്ക് അയച്ചിരിക്കുകയാണ്.