മീടു ക്യാംപെയ്നുകൾ സിനിമ മേഖലകളിൽ അലയടിക്കുകയാണ്. തൊഴിൽ മേഖലകളിൽ നിന്ന് അനുഭവിച്ച ക്രൂര
അനുഭവങ്ങളാണ് മീടുവിലൂടെ തുറന്നടിക്കുന്നത്. അക്കൂട്ടത്തിൽ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയിയും ഉണ്ടായിരുന്നു. സംഗീത സംവിധായകൻ രഘു ദക്ഷീതിനെതിരെ ആയിരുന്നു ചിന്മയി ആരോപണം ഉന്നയിച്ചത്.
വിഷയത്തിൽ കുറ്റസമ്മതം നടത്തി സംഗീത സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ എതിര്‍ക്കുന്നില്ല. എനിക്കെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അത് തുറന്ന് പറയാനും മാപ്പ് പറയാനും ഞാന്‍ തയ്യാറാണെന്ന്‘ രഘു ദീക്ഷിത് പറയുന്നു.
‘ചിന്‍മയിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കൂ. കാരണം അവരൊരു നല്ല വ്യക്തിയാണ്. പെൺകുട്ടിക്ക് തുറന്നു പറയാൻ അവസരം ഒരുക്കിയതിന്റെ പേരിൽ ചിന്മയിയെ ആക്രമിക്കരുത്. ചിന്‍മയി ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. അതിനു പിറകിലുള്ള വ്യക്തിയെക്കുറിച്ച് എനിക്കറിയാം. ഞാന്‍ അവരോട് അന്ന് തന്നെ മാപ്പ് ചോദിച്ചിരുന്നുവെന്ന് രഘു പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു യുവ ഗായികയുടെ ആരോപണം ചിന്മയിയുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിടുകയായിരുന്നു.
‘ഞാന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്നെ തടുത്തു. ഞാന്‍ ചെയ്തത് ശരിയായില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് പിന്നീടെനിക്ക് അവര് മെസേജ് അയച്ചു. അപ്പോൾ തന്നെ മാപ്പ് പറയുകയും ചെയ്തു. ഞാന്‍ ഒരു വേട്ടക്കാരനല്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് ഞാന്‍ ആരെയും ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല’- രഘു ദീക്ഷിത് പറയുന്നു.