Webdunia - Bharat's app for daily news and videos

Install App

‘എന്നെയാരും പീഡിപ്പിച്ചിട്ടില്ല, അഡാറ് ലവിനെ തകർക്കാനുള്ള ശ്രമം’ - മിഷേൽ പറയുന്നു

‘എന്നെയാരും പീഡിപ്പിച്ചിട്ടില്ല, അഡാറ് ലവിനെ തകർക്കാനുള്ള ശ്രമം’ - മിഷേൽ പറയുന്നു

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (08:33 IST)
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ചതിന് പിന്നാലെ മറ്റൊരു നടി കൂടി പീഡനത്തിനിരയായതായി ഒരു ഓൺലൈൻ മാധ്യമം തങ്ങളുടെ എക്സ്‌ക്ലൂസീവ് എന്ന രീതിയിൽ വാർത്ത പുറത്തുവിട്ടിരുന്നു. 'അഡാര്‍ലൗ' സിനിമയിലെ നായികയെയാണ് കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. 
 
പുതുമുഖനടിയായ ഇവരെ എറണാകുളം നോര്‍ത്തില്‍ വെച്ചാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും ഇതിന് നടിയുടെ ബന്ധുക്കള്‍ തന്നെയാണ് കൂട്ടു നിന്നതെന്നും സൂചനകൾ നൽകുന്ന രീതിയിൽ നടി നൽകിയ പരാതിയുടെ കോപ്പിയും ഇവർ പുറത്തുവിട്ടിരുന്നു.     
 
എന്നാൽ, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായികമാരില്‍ ഒരാളായ മിഷേൽ മാത്രഭൂമിയോട് പ്രതികരിച്ചു. അമ്മയ്ക്കെതിരേയും എനിക്കെതിരേയും വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മിഷേൽ പ്രതികരിച്ചു. 
 
ഇത് ഒരു അഡാര്‍ ലൗവിനെതിരേ നടക്കുന്ന ആക്രമണമാണ്. നെഗറ്റീവ് ഇമേജ് ഉണ്ടാക്കി സിനിമയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മിഷേലിന്റെ അമ്മ ലിബു പറഞ്ഞു. അഡാർ ലൗ എന്ന ചിത്രം സമീപകാലം മുതൽ വളരെയധികം ചർച്ചകൾ നേരിട്ടിരുന്നു. ചിത്രം നിർത്തിവെച്ചെന്ന വാർത്തകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ പീഡിപ്പിച്ചെന്ന വ്യാജ വാർത്ത പുറത്തുവന്നിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി

ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്

അടുത്ത ലേഖനം
Show comments