ചിരിയുടെ കൂട്ടൊരുക്കാൻ ലാൽ ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു

ചൊവ്വ, 31 ജൂലൈ 2018 (17:33 IST)
ലാൽ ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളണ് ലാൽജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത സിനിമകൾ. ഈ ചിത്രങ്ങൾക്ക് തീരക്കഥ ഒരുക്കിയ എം സിന്ധുരാജ് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. 
 
നർമ്മത്തിനു പ്രാധാന്യം നൽകിയുള്ളതാവും സിനിമ. പിതുമുഖമാകും ചിത്രത്തിൽ നായികയായി എത്തുക എന്നാണ് സൂചന. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ മറ്റു അഭിനയതാക്കളെ കുറിച്ചോ ഉള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 
 
ചിത്രം ക്രിസ്തുമസ് റിലീസയി തീയറ്ററുകളിലെത്താനാണ് സാധ്യത. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കറാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് എല്‍ജെ ഫിലിംസ് തന്നെയാണ്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മമ്മൂക്ക വളരെ കൂളാണ്, ഞാൻ ലക്കിയും’- പാർവതിയെ മുന്നിലിരുത്തി മമ്മൂട്ടിയെ ‘പൊക്കിയടിച്ച്’ അപർണ!