ഇതിലും മികച്ച ഗുരുദക്ഷിണ സ്വപ്നങ്ങളില്‍ മാത്രം! - വൈറലാകുന്ന വീഡിയോ
കൈകൂപ്പി അദ്വാനി, അവഗണിച്ച് മോദി - വൈറലാകുന്ന വീഡിയോ
ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയെ പൊതുവേദിയില്‍ അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ് ദേവ് ചുമതലയേറ്റ ചടങ്ങിലാണ് സംഭവം. അദ്വാനിയെ മോദി പരസ്യമായി അവഗണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
മോദിയുടെ രാഷ്ട്രീയ ഗുരു കൂടിയായ അദ്വാനിയെ അവഗണിച്ച നടപടിയെ സോഷ്യല്‍ മീഡിയ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. വേദിയിലേക്ക് കടന്ന് വന്ന മോദിയെ കണ്ട് കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച മുന്നോട്ട് നീങ്ങുകയായിരുന്നു മോദി. രാഷ്ട്രീയ ഗുരുവിന് ഇതിലും നല്ല ദക്ഷിണ നല്‍കാനില്ലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയായിലാണ് അദ്വാനി അപമാനിക്കപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയ മാണിക് സര്‍ക്കാറെ പ്രത്യേകം പരിഗണിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ മോദി സമയം കണ്ടെത്തി.