Publish Date: Tue, 16 Jun 2020 (10:51 IST)
Updated Date: Tue, 16 Jun 2020 (10:54 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മാസ്ക് നിർബന്ധമക്കിയതോടെ മസ്കുകളിലേക്കും ഫാഷൻ കടന്നു വന്നു. പല നിറങ്ങളിലും ഡിസൈനിലുമുള്ള മാസ്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത് മാസുകൾക്ക് സ്വീകാര്യത വർധിപ്പിയ്ക്കുന്നതിനും സഹായിച്ചു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്കുകളും വിപണിയിൽ ട്രെൻഡിങ് ആയി മാറിയിരിയ്ക്കുകയാണ്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് മോദി മാസ്കുകൾക്ക് ആവശ്യക്കാർ വർധിച്ചിരിയ്ക്കുന്നത്. ഇതിനോടകം തന്നെ ആയിരത്തോളം മാസ്കുകൾ വിറ്റുപോയതായി ഭോപ്പാലിലെ കടയുടമ കുനാൽ പരിയാണി പറയുന്നു. മോദി മാസ്കുകൾക്കാണ് ആവശ്യക്കർ അധികവും. മോദിയ്ക്ക് പുറമേ രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് എന്നിവരുടെ മുഖമുള്ള മാസ്കുകളും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഈ മാസ്കുകൾക്കും ആവശ്യക്കാരുണ്ട്.