Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ ഐപിഎൽ ടീം സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ, ദുബായിലെത്തിയത് ചർച്ചകൾക്ക് ?

വാർത്തകൾ
, വ്യാഴം, 12 നവം‌ബര്‍ 2020 (10:37 IST)
മോഹൻലാൽ ഐപിഎൽ ടിം സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഐപിഎൽ ഫൈനൽ കാണാൻ മോഹൻലാൽ ദുബായിൽ എത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിയ്ക്കുന്നത്. ഓൺലൈൻ എജ്യുക്കേഷ് പ്ലാറ്റ്ഫോമായ ബൈജൂസിനൊപ്പം ചേർന്ന് ഐപിഎൽ ടിം സ്വന്തമാക്കാൻ മോഹൻലാൽ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് മോഹൻലാൽ ഐപിഎൽ ഫൈനൽ വേദിയിൽ എത്തിയത് എന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത സീസണിൽ പുതിയൊരു ഫ്രാഞ്ചൈസി കൂടി ഉണ്ടാകും എന്ന് ഫൈനലിന് പിന്നാലെ ബിസിസിഐയും സൂചന നൽകിയിരുന്നു. അധികം വൈകാതെ തന്നെ താരലേലത്തിന് ഒരുങ്ങാൻ ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 47,905 പേർക്ക് രോഗബാധ, 52,718 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 87 ലക്ഷത്തിലേയ്ക്ക്