Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ നായകനല്ല, വില്ലനാണ്- സൂപ്പർ‌താരത്തിന്റെ കോലം കത്തിച്ചു, ഒരു വർഷം മുമ്പ് ഇതൊന്നും കണ്ടില്ലല്ലോയെന്ന് ഫാൻസ്

ഇതിന് പിന്നിലെ അജണ്ട അറിയാം: മോഹൻലാൽ ഫാൻസ്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (08:11 IST)
‘അമ്മ’ പ്രസിഡന്റ് നടൻ മോഹൻലാലിന്റെ കോലം എഐവൈഎഫ്(AIYF) പ്രവർത്തകർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി മോഹൻലാൽ ഫാൻസ് രംഗത്തെത്തി. കോലം കത്തിച്ചവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് ഇവർ പറയുന്നു.
 
ഇന്നലെ വൈകിട്ട് കൊച്ചിയിൽ ഫിലിം ചേംബർ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. മലയാള സിനിമയിൽ ഉടലെടുക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുത്ത താര സംഘടനയായ അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 
 
'മോഹന്‍ലാല്‍ സിനിമയില്‍ നായകനെങ്കിലും ജീവിതത്തില്‍ വില്ലനാണ്. ഇരയ്ക്കും വേട്ടക്കാരുനുമൊപ്പം നില്‍ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല,' ഇവർ പറഞ്ഞു.
 
അതേസമയം സംഭവത്തിൽ മോഹൻലാൽ ഫാൻസ് എഴുതിയ കുറിപ്പ്:
 
ഇന്ന് ചില പാർട്ടി പ്രവർത്തകർ ഈ മനുഷ്യന്റെ കോലം കത്തിച്ചത് കണ്ടു. അതെ പറ്റി പറയാനാണ് വന്നത്. ഇപ്പോഴും നടിയുടെ പക്ഷത്ത് നിൽക്കുന്ന ഒരാളാണ് ഞാൻ. അവൾക്ക് നീതി ലഭിക്കണം. കോലം കത്തിച്ചവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാം.
 
ഒരു വർഷം മുമ്പ് ദിലീപ് എന്നാ നടന്റെ പേര് ആദ്യമായി ഈ കേസിൽ വന്നപ്പോൾ അന്ന് 'അമ്മ സംഘടനയുടെ ഒരു മീറ്റിംഗ് ഉണ്ടാരുന്നു.. അന്ന് പത്രക്കാരുടെ ചില ചോദ്യങ്ങൾക്ക് ദിലീപിനെ സപ്പോർട്ട് ചെയ്ത രണ്ട് നടന്മാർ ഇപ്പോൾ ഇടത് MLA സ്ഥാനം വഹിക്കുന്ന രണ്ട് പേർ) മാധ്യമം പ്രവർത്തകർക്ക് നേരെ തിരിഞ്ഞ് അവർക്ക് നേരെ ആക്രോശിച്ച് മറുപടികൾ പറഞ്ഞിരുന്നു. അന്ന് അവരുടെ കോലം കത്തിക്കാൻ നിങ്ങളുടെ കൈ പൊങ്ങാഞ്ഞത് എന്താ ??
 
ഇതൊക്കെ പോട്ടെ ഇപ്പോ നടക്കുന്ന ഒരു ഇഷ്യൂ ഉണ്ട്. പള്ളിയിൽ അച്ചന്മാരുടെ പീഡനകഥ, ആ അച്ചന്മാരുടെ കോലം കത്തിച്ച് രോഷം കാണിക്കാൻ ഈ പറയുന്ന പാർട്ടികാരെയൊന്നും കാണുന്നില്ലല്ലോ ? അതെന്താ പീഡിപ്പിക്കപ്പെട്ടത് ഒരു സാദാരണകാരി ആയോണ്ട് അതൊന്നും വേണ്ടായെന്നുണ്ടോ ? നടിക്കും ആ സാദാരണകാരിക്കുമൊക്കെ നീതി ലഭിക്കണം.. അതൊന്നും നിങ്ങളെക്കൊണ്ട് പറ്റില്ല. നിങ്ങൾകൊണ്ട് ചെയ്യാൻ പറ്റുന്നത് ഇതൊക്കെയാണ് പിന്നെ വല്ലവരുടെയും പറമ്പിൽകൊണ്ടു പോയി കൊടി കുത്താനും.
 
പണ്ട് ഒരു പാവം മനുഷ്യൻ ഒരു സ്ഥാപനം തുടങ്ങിയപ്പോ അയാളുടെ സ്ഥാപനത്തിന് മുമ്പിൽ കൊണ്ടുപോയി കൊടി കെട്ടിയ ടീമസാണ്. ആ പാവം അതിനു ഫ്രണ്ടിൽ ആത്മഹത്യയും ചെയ്തു. സ്വന്തം പാർട്ടിക്കാരെയൊക്കെ ആദ്യം നന്നാക്കിയിട്ട് പോരെ വല്ലവന്റെയും കാര്യത്തിൽ ഇടപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

അടുത്ത ലേഖനം
Show comments