ഒരുപാട് ജോലി ബാക്കിയുള്ളപ്പോള്‍ രാഷ്‌ട്രീയമോ ?; അഭ്യൂഹങ്ങള്‍ക്ക് പഞ്ച് ഡയലോഗിലൂടെ മറുപടി നല്‍കി മോഹന്‍‌ലാല്‍

ചൊവ്വ, 5 ഫെബ്രുവരി 2019 (07:30 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ പൂര്‍ണ്ണമായി തള്ളി നടൻ മോഹൻലാൽ. ജോലിയിൽനിന്ന് മാറിനിൽക്കാനാവില്ലെന്നും ഒരുപാട് ജോലി ചെയ്തുതീർക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകാൻ താല്‍പ്പര്യമില്ല. എന്നാല്‍ ഞാന്‍ മത്സരിക്കുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും പ്രചാരണങ്ങളും പുറത്തു വരുന്നുണ്ട്. ഞാനൊരു കലാകാരനാണ്. ഈ ജോലിയിൽനിന്ന് മാറിനിൽക്കാനാവില്ല. 99 ശതമാനം സമയവും അതിനാണ് ഉപയോഗിക്കുന്നതെന്നും മോഹന്‍‌ലാല്‍ പറഞ്ഞു.

എന്റെ മേഖല രാഷ്ട്രീയമല്ല. സിനിമയാണ്. അതിൽ നിന്നു മാറിനിൽക്കാന്‍ കഴിയുന്നതല്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നിന്നും മോഹന്‍‌ലാല്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭാനുപ്രിയ്‌ക്ക് എതിരായ കുട്ടിക്കടത്ത് ആരോപണം വ്യാജമെന്ന് പൊലീസ്; നടിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്‌റ്റില്‍