ഇനി സ്പേസ് സ്റ്റേഷനിലേക്ക് വിനോദയാത്ര പോകാം, പുതിയ പദ്ധതിയുമായി നാസ !

ശനി, 8 ജൂണ്‍ 2019 (18:18 IST)
ഇന്റർനാഷ്ണൽ സ്പേസ് സ്റ്റേഷൻ എന്ന് പലപ്പോഴും നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ സ്പേസ് സ്റ്റേഷനുകളുടെ ഗ്രാഫിക്ക് രൂപവും കണ്ടിട്ടുണ്ടാവും. എന്നാൽ ഇനി ബഹിരാകാശവും. ഇന്റർനാഷ്ണൽ സ്പേസ് സ്റ്റേഷനുമെല്ലാം നേരിട്ടുതന്നെ കാണാം. സ്പേസ് സ്റ്റേഷനിലേക്ക് ആളുകളെ ടൂർ കൊണ്ടുപോകുന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് നാസ.
 
എന്നാൽ ഈ ടൂറിൽ അത്ര സിംപിളായി പൊയി വരാം എന്ന് കരുതരുത്. സ്പേസിലേക്കും തിരികെ ഭൂമിയിലേക്കുമുള്ള ടിക്കറ്റിന്റെ വില മാത്രം ഏകദേശം 58 മില്യൺ അമേരിക്കൺ ഡോളർ വരും. സ്പേസ് സ്റ്റേഷനിൽ തങ്ങുന്നതിന് രാത്രി ഒന്നിന് 35,000 ഡോളർ വേറെയും നൽകണം. 30 ദിവസം വരെ നീണ്ടന്നിൽക്കുന്ന ടൂർ പ്രോഗ്രാമുകൾക്കാണ് നാസ രൂപം നൽകിയിരിക്കുന്നത്. 
 
സ്പേസ് ടൂറിൽ അമേരിക്കൻ പൗരൻ‌മാർക്ക് മാത്രമല്ല ഏത് രാജ്യക്കാർക്കും പങ്കെടുക്കാം. ഇതിനായുള്ള മെഡിക്കൽ ഫിറ്റ്ൻസ് കൈവരികുകയും, ട്രെയിനിംഗും, സേർട്ടിഫിക്കേഷനും സ്വന്തമാക്കുകയും വേണം എന്ന് മാത്രം. സ്പേസ് എക്സ്, ബോയിങ് എന്നീ സ്വകാര്യ കമ്പനികളുമായി പദ്ധതിയുടെ ഭാഗമായി നാസ കരാറിലെത്തി. നാസക്കുവേണ്ടി ഈ സ്വകാര്യ കമ്പനികളാകും സ്പേസ് ടൂർ സംഘടിപ്പിക്കുക. വർഷംതോറും രണ്ട് പേരെ സ്പേസ് സ്റ്റേഷനിൽ എത്തിക്കാനാണ് നാസ ലക്ഷ്യംവക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഹോവെയുടെ സ്വന്തം ഒഎസിനെ ഭയക്കണം, നഷ്ടം അമേരിക്കക്ക് തന്നെയായിരിക്കും, മുന്നറിയിപ്പുമായി ഗൂഗിൾ