‘അഭിമാനമുണ്ട്, ഒപ്പം സന്തോഷവും’: നയന്‍താര
നയന്‍താരയുടെ വിവാഹനിശ്ചയം കഴിഞ്ഞു?!
അടുത്തിടെ ഗോസ്സിപ്പു കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹം. നയൻതാര രഹസ്യമായി വിവാഹം കഴിച്ചെന്നും ഇല്ലെന്നുമുള്ള വാർത്തകളെല്ലാം പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയൻതാരയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
‘ദ ഹിന്ദു’ ദിനപത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 എന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നയൻസ് തന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നല്‍കിയിരുന്നു. പ്രസംഗത്തില്‍ ‘എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു' എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ.
ഇരുവരും ചേർന്ന് നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതോടൊപ്പം, ഇരുവരുടെയും ഫാമിലി അമേരിക്കയിലേക്ക് ട്രിപ്പ് പോയിരുന്നു. അവിടെ വെച്ച് നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് സൂചന. ദ് ഹിന്ദുവിന്റെ പരിപാടിയ്ക്ക് എത്തിയപ്പോള്‍ നയന്‍താരയുടെ കൈവിരലില്‍ എന്‍ഗേജ്‌മെന്റ് റിങ് കണ്ടതായ ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അജിത്തിന്റെ വിശ്വാസം, ചിരഞ്ജീവിയുടെ സൈ രാ നരസിംഹ റെഡ്ഡി, കൊലെയുതിര്‍ കാലം, ഇമൈയ്ക്ക് നൊടികള്‍, കോലമാവ് കോകില തുടങ്ങിയവയാണ് നയന്‍താരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.