Webdunia - Bharat's app for daily news and videos

Install App

നയന്‍‌താരയോട് വീണ്ടും അടുക്കാന്‍ സിമ്പു?

വീണ്ടും അടുക്കാനുള്ള ശ്രമമാണോ സിമ്പുവിന്റേത്?

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (11:00 IST)
തമിഴകത്ത് ഏറെ പഴികേള്‍ക്കുകയും വിവാദങ്ങളില്‍ ഇടം പിടിക്കുകയും ചെയ്ത താരങ്ങളായിരുന്നു സിമ്പുവും നയന്‍‌താരയും. ഇരുവരും തമ്മില്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍, ഈ ബന്ധം അധികം നാള്‍ നീണ്ടുപോയില്ല. ഇപ്പോഴിതാ, താനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നയന്‍സിനോട് മാപ്പ് ചോദിച്ച് സിമ്പു രംഗത്തെത്തിയിരിക്കുന്നു.
 
വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നത്. ചിത്രത്തിലെ ഓരോ രംഗങ്ങളും വിവാദമായിരുന്നു.  നയന്‍താരയുടെ ചുണ്ടില്‍ സിമ്പു കടിയ്ക്കുന്ന ചിത്രമാണ് വല്ലവന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററായി പുറത്തിറക്കിയത്. സിനിമയുടെ നല്ലതിന് വേണ്ടിയാണ് അത് ചെയ്തതെങ്കിലും പിന്നീട് അത് വലിയ കുഴപ്പമായി മാറുകയായിരുന്നെന്ന് സിമ്പു പറഞ്ഞു. 
 
നയന്‍താരയെക്കുറിച്ച് മോശമായ രീതിയില്‍ പല വാര്‍ത്തകള്‍ വന്നു. താന്‍ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താലാണ് നയന്‍താരയോട് ക്ഷമ പറഞ്ഞത്. എന്നാല്‍, അത് കാര്യമാക്കേണ്ടെന്നും അത് തന്റെ ജോലിയുടെ ഭാഗമാണെന്നുമായിരുന്നു നയന്‍സ് പറഞ്ഞതെന്ന് സിമ്പു പറയുന്നു. 
 
‘താങ്കള്‍ ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു അന്ന് ലേഡി സൂപ്പര്‍സ്റ്റാറിന്റെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെട്ടു.
 
ഏതായാലും സിമ്പുവിന്റെ തുറന്നു പറച്ചില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിമ്പുവുമായുള്ള ബന്ധം അവസാനിച്ചതിനുശേഷമാണ് നയന്‍സ് സംവിധായകന്‍ വിഗ്നേഷ് ശിവനുമായി പ്രണയത്തിലാകുന്നത്. എന്നാല്‍, നയന്‍സുമായി വീണ്ടും അടുക്കാനുള്ള ശ്രമമാണോ സിമ്പു നടത്തുന്നതെന്നും പാപ്പരാസികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments