Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രോളര്‍മാര്‍ക്കെല്ലാം ഒടുക്കത്തെ ക്രിയേറ്റിവിറ്റിയാ, ഇവരെല്ലാം ചേര്‍ന്ന് ഒരു സിനിമ ചെയ്താല്‍ പൊളിക്കും: കാളിദാസ്

ട്രോളര്‍മാര്‍ ഭയങ്കര സംഭവമാണെന്ന് കാളി, അതിനേയും ട്രോളി ട്രോളര്‍മാര്‍

ട്രോളര്‍മാര്‍ക്കെല്ലാം ഒടുക്കത്തെ ക്രിയേറ്റിവിറ്റിയാ, ഇവരെല്ലാം ചേര്‍ന്ന് ഒരു സിനിമ ചെയ്താല്‍ പൊളിക്കും: കാളിദാസ്
, വ്യാഴം, 15 മാര്‍ച്ച് 2018 (10:30 IST)
കാത്തിരുപ്പുകള്‍ക്കൊടുവില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം ഇന്ന് തിയേറ്ററുകളിലേക്ക്. കാളിദാസ് നായകനാകുന്ന ആദ്യ ചിത്രത്തിനായുള്ള കാത്തിരുപ്പ് തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തിലധികമാകുന്നു. ഓരോ കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.
 
ചിത്രത്തെ ഏറ്റവും കൂടുതല്‍ ട്രോളിയത് ട്രോളര്‍മാര്‍ ആണ്. ഒരവസരവും അവര്‍ പാഴാക്കിയില്ല. എന്തിനേയും നര്‍മത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവാണ്. ഇപ്പോഴിതാ, ട്രോളര്‍മാരെ പുകഴ്ത്തി സാക്ഷാല്‍ കാളിദാസ് തന്നെ രംഗത്തെത്തിയിരിക്കുന്നു. 
 
ട്രോളര്‍മാര്‍ക്ക് ഒടുക്കത്തെ ക്രിയേറ്റിവിറ്റിയാണെന്ന് കാളി ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘അവര്‍ക്ക് ഒടുക്കത്തെ ക്രിയേറ്റിവിറ്റിയാണ്. അതൊക്കെ കാണുമ്പോള്‍ താനേ ചിരി വരും. ചിലതൊക്കെ കാണുമ്പോള്‍ നമ്മള്‍ തന്നെ ഞെട്ടിപ്പോകും. ഇവരെല്ലാവരും കൂടെ ഒരു സിനിമ ഡയറക്ട് ചെയ്താല്‍ ഭയങ്കര രസായിരിക്കും’ - കാളിദാസ് പറയുന്നു.
 
കുമ്മനം രാജശേഖരന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഒരുപക്ഷേ കാളിദാസിനായിരിക്കും. എന്നിട്ടും ട്രോളര്‍മാരെ പുകഴ്ത്തി പറയാന്‍ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുതെന്ന് പറഞ്ഞ് അതിനും ട്രോളര്‍മാര്‍ പണി തുടങ്ങി കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആശാനേ ജോഷി ചതിച്ചാശാനേ’ - മമ്മൂട്ടിയുടെ കുഞ്ഞച്ചനെ വരവേറ്റ് ദുല്‍ഖര്‍