Webdunia - Bharat's app for daily news and videos

Install App

അവനെ തിരിച്ചുവിളിക്കാൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും പ്രിയങ്ക തട്ടിയെടുത്തിരുന്നു: നിക്ക് ജൊനാസിന്റെ മുൻ‌കാമുകി പറയുന്നു

പ്രിയങ്ക ബോളിവുഡിലെ സൂപ്പർതാരമല്ലേ, മത്സരിക്കാൻ ഞാനാര്?: നിക്ക് ജൊനാസിന്റെ മുൻ‌കാമുകി പറയുന്നു

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (11:22 IST)
ബൊളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഗോസിപ്പുകളോട് മുഖംതിരിക്കുകകയാണ് ഇരുവരും ചെയ്തത്. ഇപ്പോഴിതാ, വാർത്തകൾ സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികിന്റെ മുന്‍ കാമുകി ഡെല്‍റ്റ് ഗൂഡ്രം.
 
ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെല്‍റ്റ് ഗൂഡ്രം പ്രിയങ്കനിക് പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. നികുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പറഞ്ഞ് പരിഹരിക്കാമെന്ന് ആഗ്രഹിച്ചു. അടുത്ത കാലത്ത് നിക്ക് ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പ്രിയങ്കയുമായി നിക് പ്രണയത്തിലായി. 
 
ബോളിവുഡിലെ സൂപ്പര്‍താരവുമായി തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ഓസ്‌ട്രേലിയന്‍ ഗായികയായ ഡെല്‍റ്റ നിരാശയോടെ പറഞ്ഞു. 2011 മുതല്‍ നിക്കും ഡെല്‍റ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരും പിരിഞ്ഞത്.
 
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments