മൂന്നാല് നടിമാർ വിചാരിച്ചാൽ പറിച്ച് കളയാൻ പറ്റുന്നതല്ല മമ്മൂട്ടിയും മോഹൻലാലും!- ആഞ്ഞടിച്ച് സിദ്ദിഖ്

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:34 IST)
ഡബ്ല്യുസിസി പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് നടനും അമ്മയുടെ സെക്രട്ടറിയുമായ സിദ്ദിഖ്. സംഘടനയ്ക്കുള്ളിൽ ഇരുന്നു കൊണ്ട് തന്നെ പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ലെന്ന് സിദ്ദിഖ്. സംഘടനയിൽ ഇരുന്ന് സംഘടനയുടെ പ്രസിഡന്റിനെ പരസ്യമായി അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുത്തിരിക്കും. അനാവശ്യമായി ഭാരവാഹികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
സിനിമയിൽ ആൺ പെൺ വ്യത്യാസങ്ങളില്ല. സംഘടനയിൽ നിന്നും വ്യക്തിപരമായി രാജിവെച്ച് പുറത്തുപോയവരെ തിരിച്ച് വിളിക്കാനൊന്നും പറ്റില്ല. അവർക്ക് വേണമെന്നുണ്ടെങ്കിൽ ആദ്യം മുതൽ അപേക്ഷ നൽകണം. അല്ലാതെ അവരോട് സംഘടനയിലേക്ക് തിരിച്ച് വരാൻ പറയില്ല. 
 
മീ ടൂ ക്യാമ്പെയിൻ ദുരുപയോഗം ചെയ്യരുത്, അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പേര് വെളിപ്പെടുത്തണം. ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലേക്ക് നിരവധി ആളുകൾ മോശം രീതിയിൽ മെസേജുകൾ അയക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. സോഷ്യൽ മീഡിയകളിലെ തെറിവിളി സ്വാഭാവികം. കസബ വിഷയത്തിൽ മമ്മൂട്ടിയെ കുറിച്ച് അനാവശ്യമായി പ്രസ്താവനകൾ ഉന്നയിച്ചിട്ട് ആരാധകർ നടിയെ ചീത്ത് വിളിച്ചു.
 
അതിന് മമ്മൂട്ടി അവരോട് തെറി വിളിക്കരുത്, മിണ്ടാതിരിക്കണം എന്ന് പറയണമെന്നാണ് നടിമാർ പറയുന്നത്. മമ്മൂട്ടിയാണോ അവരെ അതിന് നിർത്തിയിരിക്കുന്നത്?. മൂന്നോ നാലോ നടിമാർ വിചാരിച്ചാൽ പറിച്ച് കളയാൻ പറ്റുന്നതല്ല മമ്മൂട്ടിയും മോഹൻലാലും. നടിമാരെ നടിമാർ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത്. എന്നെ നടൻ എന്നാണ് എല്ലാവരും വിളിക്കുന്നത്. 
 
നടിമാർ എന്ന് മോഹൻലാൽ തങ്ങളെ അഭിസംബോധന ചെയ്തതിന് മോഹൻലാലിനെപ്പോലൊരു നടനെ ആക്ഷേപിക്കുകയാണ് അവർ ചെയ്തത്. എന്തിനാണ് എല്ലവരും അദ്ദേഹത്തിന്റെ തലയിൽ കുറ്റങ്ങൾ വെയ്ക്കുന്നത്. നടിമാർ എന്നു വിളിച്ചുവെന്ന് അവർ പറയുന്നത് ബാലിശമായ കാര്യമാണെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments