യാഷിനെ കൊല്ലാൻ ക്വട്ടേഷൻ? തന്നെ തൊടാൻ മാത്രം ധൈര്യമുള്ള ആരുമുണ്ടെന്ന് തോന്നുന്നില്ലെന്ന് താരം! - യഥാർത്ഥ ജീവിതത്തിലും യാഷ് ഒരു മോൺ‌സ്റ്റർ?

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (09:19 IST)
അടുത്തിടെ ഏറെ സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. റോക്കി ഭായ് എന്ന കഥാപാത്രത്തിലൂടെ യാഷ് എന്ന കന്നട നടൻ സൌത്ത് ഇന്ത്യ മുഴുവൻ തരംഗം ഉണ്ടാക്കി. അടുത്തിടെ യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്നു തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. 
 
താരത്തിനെതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ സൂപ്പര്‍ താരങ്ങളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സംഭവം വൈറലായി മാറിയതോടെ വിശദീകരണവുമായി യാഷ് തന്നെ രംഗത്തെത്തി. ‘വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഞാന്‍ അഡീഷണല്‍ കമ്മീഷ്ണര്‍ അലോക് കുമാറുമായും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. അങ്ങിനെയൊരു ഭീഷണിയില്ലെന്ന് അവര്‍ എനിക്കു ഉറപ്പു നല്‍കി. ഞാന്‍ അറവുകാരനല്ല കുഞ്ഞാടല്ല, എന്റെ കരുത്തിനെ കുറിച്ച് എനിക്ക് ഉത്തമബോധ്യമുണ്ട്.’ യാഷ് പറഞ്ഞു.
 
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബഗംളൂരു പൊലീസ് ഒരു സംഘം ഗുണ്ടകളെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ ഒരു കന്നഡ താരത്തെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്നും അത് യാഷ് ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഈ തെറ്റായ പ്രചാരണം കാരണം തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അതീവ ദുഃഖത്തിലാണെന്നും യാഷ് പറഞ്ഞു. 
 
‘എന്നെ തൊടാന്‍ മാത്രം ധൈര്യമുളള ആരുമില്ല. ഇവിടെ സര്‍ക്കാരുണ്ട് പൊലീസുണ്ട് ജനങ്ങളുണ്ട് എന്നെ അത്ര പെട്ടെന്ന് കൊല്ലാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. സിനിമയില്‍ ആരോഗ്യപരമായ മത്സരമുണ്ട് എന്നത് സത്യമാണ് എന്നാല്‍ ആരും ഇത്രയും തരംതാഴുകയില്ല.’യാഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments