Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിൽ തൊഴുതു പോകുന്ന രണ്ട് നടന്മാർ ഉണ്ട്: വിജയ് സേതുപതി

മലയാളത്തിൽ തൊഴുതു പോകുന്ന രണ്ട് നടന്മാർ ഉണ്ട്: വിജയ് സേതുപതി
, ചൊവ്വ, 12 മാര്‍ച്ച് 2019 (08:13 IST)
എല്ലാ ഭാഷക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് വിജയ് സേതുപതി. തമിഴകത്തിന്റെ മക്കൾ സെൽ‌വർ. മലയാളികൾക്കും അദ്ദേഹത്തെ ഒരുപാടിഷ്ടമാണ്. മലയാള സിനിമയിലെ നടന്മാരോടും ഒരു പ്രത്യേകത സ്നേഹമാണു ഈ താരത്തിനുള്ളത്. ഒരുപാടു വേദികളില്‍ വിജയ്‌ സേതുപതി അത് തുറന്നു പറഞ്ഞിട്ടുണ്ട്.
 
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രണ്ടു അതുല്യ നടന്മാരാണ് തന്റെ അഭിനയ മോഹത്തിന് പിന്നിലെ പ്രചോദനമെന്ന് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിജയ്‌ സേതുപതി വ്യക്തമാക്കുന്നു. മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം തന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ടെന്നും, മുരളി സാറിന്റെയും തിലകന്‍ സാറിന്റെയുമാണ് അതെന്നും വിജയ്‌ സേതുപതി പറയുന്നു.
 
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ഒരു ഫാനാണ് താനെന്നും സേതുപതി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. അതേസമയം, നടൻ മോഹൻലാലിനെ കാണാൻ ലഭിച്ച അവസരവും അദ്ദേഹം പാഴാക്കിയില്ല. കുഞ്ഞാലിമരയ്ക്കാർ ലൊക്കേഷനിൽ ചെന്ന് മോഹൻലാലിനെ കാണുകയും അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ട് പഠിക്കുകയും ചെയ്തിരിക്കുകയാണ് സേതുപതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു - ആറ് മാസത്തിനകം റിപ്പോർട്ട് നൽകണം