Select Your Language

Notifications

webdunia
webdunia
webdunia
webdunia

മില്‍ക്ക് ഷേക്കിന് പകരം കിട്ടിയത് മൂത്രം ! ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയ പണി, ഒടുവില്‍ ക്ഷമാപണം

മില്‍ക്ക് ഷേക്കിന് പകരം കിട്ടിയത് മൂത്രം ! ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയ പണി, ഒടുവില്‍ ക്ഷമാപണം

കെ ആര്‍ അനൂപ്

, വ്യാഴം, 2 നവം‌ബര്‍ 2023 (12:11 IST)
ഓണ്‍ലൈനായി ഭക്ഷണം ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ഓണ്‍ലൈനില്‍ കാണുന്ന ഭംഗി പലപ്പോഴും ഭക്ഷണം കയ്യില്‍ കിട്ടുമ്പോള്‍ മുഖത്തുണ്ടാകില്ല. ഇത്തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ദുരനുഭവം ഉണ്ടായ അനേകം പേരുണ്ട് നമ്മുടെ സമൂഹത്തിലും. ഒരു മില്‍ക്ക് ഷേക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിനെ കിട്ടിയത് ചൂടുള്ള മൂത്രം.
 
Grubhub ആപ്പ് ഉപയോഗിച്ചാണ് മില്‍ക്ക് ഷേക്ക് ഓര്‍ഡര്‍ ചെയ്തത്.കലേബ് വുഡ് എന്ന യുവാവ് Chick-fil-A -യില്‍ നിന്നും മില്‍ക്ക് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. അതിന് പകരമായി അദ്ദേഹത്തിന് ലഭിച്ചത് ഒരു കപ്പില്‍ ചൂടുള്ള മൂത്രം.
 
താന്‍ ആഗ്രഹിച്ച ഓര്‍ഡര്‍ ചെയ്തത് കയ്യില്‍ കിട്ടിയ ഉടന്‍ ഒരു കവിള്‍ കുടിക്കുകയായിരുന്നു കലേബ് വുഡ് ചെയ്തത്.അപ്പോഴാണ് അത് മൂത്രമാണ് മനസ്സിലായത്. ഉടന്‍ തന്നെ ഡെലിവറി ചെയ്ത നാളെ യുവാവ് വിളിക്കുന്നതും വീഡിയോയില്‍ കാണാം.
നിങ്ങള്‍ എന്താണ് തന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്നാണ് യുവാവ് ഭക്ഷണം തന്ന ആളിനോട് ചോദിച്ചത്. അപ്പോള്‍ അയാള്‍ മറുപടിയായി പറഞ്ഞത് താന്‍ തന്ന കപ്പ് മാറിപ്പോയി എന്നാണ്.അതുപോലെയുള്ള ഒരു കപ്പില്‍ താന്‍ മൂത്രമൊഴിക്കാറുണ്ട് എന്നും കുറേ മണിക്കൂറോളം ഡ്രൈവ് ചെയ്യേണ്ടി വരുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നും പറഞ്ഞുകൊണ്ട് യുവാവിനോട് ക്ഷമാപണം ഡ്രൈവര്‍ നടത്തി.
 
 ഇത് വാര്‍ത്തയായതിന് പിന്നാലെ ചിക്കാഗോ ആസ്ഥാനമാക്കിയുള്ള കമ്പനിയും യുവാവിനോട് ക്ഷമാപണം നടത്തി. ഈ ഡ്രൈവറുമായുള്ള കരാര്‍ തങ്ങള്‍ അവസാനിപ്പിച്ച് എന്നും പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ രണ്ടുവരെ നീട്ടി