'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടാകും': പരിഹാസവുമായി ഊര്‍മ്മിള ഉണ്ണി
'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടാകും': പരിഹാസവുമായി ഊര്‍മ്മിള ഉണ്ണി
യുവ കവി എസ് കലേഷിന്റെ കവിത മോഷ്‌ടിച്ചെന്ന ആരോപണം നേരിടുന്ന അധ്യാപികയും കവിയത്രിയുമായ ദീപാ നിശാന്തിനെ പേരെടുത്തുപറയാതെ വിമർശിച്ച് ഊർമിള ഉണ്ണിയും മകൾ ഉത്തരയും രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും വിമർശനവുമായെത്തിയത്.
നടൻ ദിലീപിനെ പിന്തുണച്ച് താരസംഘടനയായ 'അമ്മ'യിൽ ഊർമ്മിള ഉണ്ണി പ്രതികരിച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. അന്ന് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഊര്‍മിളയുടെ പരാമര്‍ശം വിവാദമായതോടെ ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തിയിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് ഫേസ്‌ബുക്കിലൂടെ ഇവർ പ്രതികരിച്ചത്. 'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നു' എന്ന് ഊർമ്മിള പോസ്‌റ്റുചെയ്‌തപ്പോൾ ഇത് പങ്കിട്ടുകൊണ്ട് മകൾ ഉത്തര 'എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും' എന്നും കുറിച്ചു.
യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം.