കാഴ്ച പൂർണമായും നഷ്ടപ്പെടും മുൻപ് പ്രിയ താരത്തെ കാണണമെന്ന കവിതയുടെ ആഗ്രഹം സാധ്യമാക്കി പൃഥ്വിരാജ് !

ഗോൾഡ ഡിസൂസ
വെള്ളി, 10 ജനുവരി 2020 (11:26 IST)
കാഴ്ച ശക്തി നഷ്ടപ്പെട്ട പ്രിയ ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് നടൻ പൃഥ്വിരാജ്. ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട കവിത എന്ന ആരാധികയുടെ ആഗ്രഹമാണ് പൃഥ്വിരാജ് സാധ്യമാക്കി നൽകിയത്. പൃഥ്വിരാജിന്റെ ആരാധകനായ രാജീവ് എസ് മലയാലപ്പുഴയാണ് ഇക്കാര്യം അറിയിച്ചത്.
 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
 
ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. മലയാള സിനിമാലോകം, അതില്‍ അഭിനയിക്കുന്ന താരങ്ങള്‍, ചുരുക്കം ചില ടെക്‌നീഷ്യന്‍സ്, അങ്ങനെ പലതും മലയാളികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. കീഴടക്കിയെന്നതിനര്‍ത്ഥം അവരെ ആരാധിച്ചു എന്നാണ്, കുടുംബത്തിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ചു എന്നാണ്..
 
അതില്‍ വളരെ വ്യത്യസ്തമായ ഒരു താരാരാധനയാണ്..പത്തനാപുരം സ്വതേശി കവിതയുടേത്…മലയാളികളുടെ അഭിമായ സൂപ്പര്‍താരം പൃഥ്വിരാജ് ആണ് കവിതയുടെ ഇഷ്ടതാരം..നന്ദനം മുതല്‍ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്…ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കവിത..വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തില്‍ ഞരമ്പിന്റ പ്രവര്‍ത്തനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കവിതയുടെ ഒരേ ഒരു ആഗ്രഹം പൂര്‍ണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുന്‍പ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നാരുന്നു..വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും നക്ഷത്രക്കണ്ണുള്ള രാജകുമാരനെ കാണാന്‍ അവള്‍ പ്രതീക്ഷയോടെ കാത്തിരുന്നു…
 
ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയില്‍ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാന്‍ ഒരു ശ്രമം നടത്തി..പൃഥ്വിരാജ് ഫാന്‍സിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിച്ചു…പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങള്‍ ആയിരുന്നു.. ജടായുപ്പാറയില്‍ എത്തിയ തന്റെ മുന്നില്‍ നിറകണ്ണുകളോടെ നിന്ന കവിതയെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത പൃഥ്വിരാജ് എന്ന വലിയ മനുഷ്യ സ്‌നേഹിയെ കൂടെ കാണാന്‍ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്….
 
കാണാന്‍ പറ്റില്ലാ എന്ന് പറഞ്ഞു കളിയാക്കിയവര്‍ക്ക് മുന്നില്‍ ഇനിയുള്ള കാലം കവിതയ്ക്കു തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നടക്കാം..കാഴ്ചകള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്റെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍. അകക്കണ്ണിന്റ കാഴ്ചകളില്‍ എന്നും പ്രിയപ്പെട്ട ഓര്‍മയായി രാജുവേട്ടാ, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളും താലോലിച്ച്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments