Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദർബാർ മഹോത്സവം, പൂരം കൊടിയേറി; മാസായി സ്റ്റൈൽ മന്നൻ, പ്രേക്ഷക പ്രതികരണം

ദർബാർ മഹോത്സവം, പൂരം കൊടിയേറി; മാസായി സ്റ്റൈൽ മന്നൻ, പ്രേക്ഷക പ്രതികരണം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 9 ജനുവരി 2020 (13:41 IST)
സ്റ്റൈൽ മന്നന്റെ ദർബാർ അവതാരം അവതരിച്ചു. എ ആർ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദർബാർ. കാൽ നൂറ്റാണ്ടിന് ശേഷം സ്റ്റൈൽ മന്നൻ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് ദർബാർ. 
 
ആദ്യ എന്ന പൊലീസ് കമ്മീഷണറെ ആരാധകർ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. പടയപ്പ സിനിമയിൽ രജനികാന്തിനെ നോക്കി രമ്യ കൃഷ്ണൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ’. ആ ഡയലോഗ് വർഷങ്ങൾ കഴിയുമ്പോഴും പ്രാധാന്യമേറുകയാണ്. ഈ എഴുപതാം വയസിലും രജനികാന്ത് കാഴ്ച വെയ്ക്കുന്ന എനർജി ലെവൽ അപാരം തന്നെയാണ്. 
 
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ആദ്യദിനം വേള്‍ഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. പൊലീസ് വേഷത്തിൽ രജനിയുടെ എനർജി തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. 
 
ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും മികച്ച് നിന്നു. ട്വിസ്റ്റോ പുത്തൻ‌വഴികളോ ഒന്നും ഇല്ലാതെ തിന്മയെ ജയിക്കുന്ന നന്മയുടെ കഥയാണ് ദർബാർ പറയുന്നത്. പടം ഒരു രജനികാന്ത് ഷോ ആണ്. 80 ശതമാനം സ്റ്റൈൽ മന്നന്റെ മിന്നും പ്രകടനവും 20 ശതമാനം അനിരുദ്ധിന്റെ ബിജിഎമുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്സ്. ഏതായാലും ഈ പൊങ്കലിനു കുടുംബ പ്രേക്ഷകരെ മുഴുവൻ തിയേറ്ററിലെത്തിക്കാനുള്ളതെല്ലാം മുരുഗദോസ് ദർബാറിൽ ഒരുക്കി വെച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ ചിത്രം കാരണം മമ്മൂട്ടിച്ചിത്രത്തിന് മലയാറ്റൂര്‍ ഫോറസ്റ്റ് മേഖലയിൽ പെർമിഷൻ നിഷേധിച്ചു! - വെളിപ്പെടുത്തൽ